ഗ്രീൻലാൻഡ് ശരിക്കും ആഫ്രിക്കയോളം വലുതാണോ? മിക്ക ഭൂപടങ്ങളിലും അങ്ങനെയാണ് തോന്നുക. യഥാർത്ഥത്തിൽ ആഫ്രിക്കയ്ക്ക് ഏകദേശം പതിനാല് മടങ്ങ് വലുപ്പമുണ്ട്.
TrueWorld Maps കൃത്യമായ ലോക ഭൂപടത്തിൽ രാജ്യങ്ങളുടെ യഥാർത്ഥ വലുപ്പം കാണിക്കുന്നു. ഒരു രാജ്യത്തിൽ അമർത്തിപ്പിടിച്ച് എവിടേക്കും വലിച്ചുനീക്കൂ; ഭൂമധ്യരേഖയോട് അടുക്കുമ്പോൾ അത് ചെറുതാകുന്നതും അകലുമ്പോൾ വലുതാകുന്നതും കാണാം. രാജ്യങ്ങളുടെ യഥാർത്ഥ വലുപ്പവും പരന്ന ഭൂപടം എത്രമാത്രം തെറ്റിക്കുന്നുവെന്നും ഉടനടി മനസ്സിലാകും.
പരന്ന ഭൂപടങ്ങളിൽ വലുപ്പം തെറ്റുന്നത് എന്തുകൊണ്ട്
ഭൂമി ഉരുണ്ടതാണ്; എന്തെങ്കിലും വലിച്ചുനീട്ടാതെ ഒരു പരന്ന ഭൂപടത്തിനും അതിനെ കാണിക്കാനാവില്ല. എല്ലാ വലുപ്പവും ശരിയായി കാണിക്കുന്നത് ഗ്ലോബ് മാത്രമാണ്. മിക്ക ഭൂപടങ്ങൾക്കും അടിസ്ഥാനമായ മെർക്കേറ്റർ പ്രൊജക്ഷൻ, ഭൂമധ്യരേഖയിൽനിന്ന് അകലുന്തോറും കരഭാഗങ്ങളെ കൂടുതൽ കൂടുതൽ വലിച്ചുനീട്ടുന്നു. അതുകൊണ്ട് റഷ്യ ആഫ്രിക്കയെക്കാൾ വലുതായും, കാനഡ അമേരിക്കൻ ഐക്യനാടുകളും ചൈനയും ബ്രസീലും ഒന്നിച്ചുചേർന്നതിനെക്കാൾ വലുതായും, ഗ്രീൻലാൻഡ് തെക്കേ അമേരിക്കയെക്കാൾ വലുതായും തോന്നുന്നു. ആപ്പിൽ അവയെ അടുത്തടുത്ത് വെച്ചുനോക്കൂ, വ്യത്യാസം എത്രയെന്ന് കാണാം.
നിങ്ങൾക്ക് ചെയ്യാവുന്നത്
• ഏത് രാജ്യത്തെയും ലോക ഭൂപടത്തിലൂടെ വലിച്ചുനീക്കി മറ്റൊന്നുമായി താരതമ്യം ചെയ്യാം
• ഒരേസമയം പല രാജ്യങ്ങളെ അടുത്തടുത്ത് വെച്ച് താരതമ്യം ചെയ്യാം
• വിസ്തീർണ്ണം ചതുരശ്ര കിലോമീറ്ററിലോ ചതുരശ്ര മൈലിലോ കാണാം
• ഓരോ രാജ്യത്തിന്റെയും വിസ്തീർണ്ണത്തോടൊപ്പം ജനസംഖ്യയും കാണാം
• ലോകത്തിലെ എല്ലാ രാജ്യങ്ങളും, കൂടാതെ ദ്വീപുകളും പ്രദേശങ്ങളും കണ്ടറിയാം
• പേര് ഉപയോഗിച്ച് തിരഞ്ഞ് നേരെ അവിടേക്ക് പോകാം
• ഓരോ സ്ഥലത്തെക്കുറിച്ചും പതാക, വിസ്തീർണ്ണം, ജനസംഖ്യ എന്നിവ സഹിതം ഒരു ചെറുവിവരണം വായിക്കാം
സ്കൂളിനായി
അധ്യാപകർ ഭൂപട പ്രൊജക്ഷനും തോതും വിശദീകരിക്കാൻ TrueWorld Maps ഉപയോഗിക്കുന്നു; വിദ്യാർത്ഥികൾ ഗൃഹപാഠത്തിനും പ്രോജക്ടുകൾക്കും ഇത് ഉപയോഗിക്കുന്നു. രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വലുപ്പ താരതമ്യങ്ങളും ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും പ്രവർത്തിക്കും.
താരതമ്യം കൃത്യമായിരിക്കുന്നത് എങ്ങനെ
നിങ്ങൾ ഒരു രാജ്യം നീക്കുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിലെ പുതിയ സ്ഥാനത്തിനനുസരിച്ച് ആപ്പ് അതിന്റെ രൂപം വീണ്ടും വരയ്ക്കുന്നു; അതിനാൽ എവിടെ വെച്ചാലും താരതമ്യം ശരിയായിരിക്കും. വിസ്തീർണ്ണവും ജനസംഖ്യയും പൊതുവായി ലഭ്യമായ റഫറൻസ് ഡാറ്റയിൽനിന്നുള്ളതാണ്.
പരീക്ഷിച്ചുനോക്കാവുന്ന താരതമ്യങ്ങൾ
ബ്രസീലും ഓസ്ട്രേലിയയും വലുപ്പത്തിൽ നിങ്ങൾ കരുതുന്നതിലും അടുത്താണ്. ഇന്ത്യ ഗ്രീൻലാൻഡിനെക്കാൾ ചെറുതായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ വലുതാണ്. ചൈനയും അമേരിക്കൻ ഐക്യനാടുകളും ഇന്ത്യയും യൂറോപ്പിന്റെ ഭൂരിഭാഗവും ഒന്നിച്ച് ആഫ്രിക്കയ്ക്കുള്ളിൽ കൊള്ളും. റഷ്യയും ആഫ്രിക്കയും, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം രാജ്യവും അയൽരാജ്യവും താരതമ്യം ചെയ്തുനോക്കൂ. ഏത് രാജ്യങ്ങളുടെ വലുപ്പ താരതമ്യത്തിനും ഏതാനും സെക്കൻഡുകൾ മതി.
ഓഫ്‌ലൈൻ
ഓഫ്‌ലൈൻ ലോക ഭൂപടം ഒരു കണക്ഷനും ഇല്ലാതെ, ലോകം, ഭൂഖണ്ഡം എന്നീ സൂം തലങ്ങളിൽ പ്രവർത്തിക്കും. കൂടുതൽ അടുത്തേക്ക് സൂം ചെയ്യാൻ സഹായിക്കുന്ന വിശദമായ ഓഫ്‌ലൈൻ ഭൂപടങ്ങൾ Pro സബ്സ്ക്രിപ്ഷനോടൊപ്പം ലഭിക്കും.
TrueWorld Maps ലോകത്തിന്റെ യഥാർത്ഥ വലുപ്പം കാണിക്കുന്ന ഭൂപടമാണ്, ഭൂമിശാസ്ത്രത്തിൽ കൗതുകമുള്ള ഏവർക്കുമുള്ള ഒരു പോക്കറ്റ് അറ്റ്‌ലസാണ്, ആവശ്യമുള്ളപ്പോൾ ഒരു രാജ്യത്തെക്കുറിച്ചുള്ള വിവരം പെട്ടെന്ന് പരിശോധിക്കാനുള്ള എളുപ്പവഴിയുമാണ്.
ചോദ്യങ്ങളോ ആശയങ്ങളോ ഉണ്ടോ? info@trueworldmaps.com എന്ന വിലാസത്തിൽ എഴുതൂ.
രാഷ്ട്രീയവും തർക്കപ്രദേശങ്ങളും സംബന്ധിച്ച നിരാകരണം:
രാജ്യങ്ങളുടെ ആപേക്ഷിക വലുപ്പത്തെക്കുറിച്ച് ധാരണ നൽകുക എന്നതാണ് ഈ ആപ്പിന്റെ പ്രാഥമിക ലക്ഷ്യം. ദേശീയ അതിർത്തികളോ നിലവിലെ രാഷ്ട്രീയ പദവികളോ കൃത്യമായി പ്രതിഫലിപ്പിക്കാൻ ഇത് ഉദ്ദേശിച്ചുള്ളതല്ല. പ്രദേശങ്ങളുടെ അതിർത്തികൾ മാറുന്നതനുസരിച്ച് ഇപ്പോഴോ ഭാവിയിലോ ഉണ്ടായേക്കാവുന്ന രാഷ്ട്രീയപരമായ പിഴവുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
രാജ്യങ്ങൾ വലിച്ചുനീക്കി അവയുടെ യഥാർത്ഥ വലുപ്പം കാണൂ. നിങ്ങൾ അമ്പരന്നേക്കാം!
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ഒക്ടോ 5