അന്നബെല്ലയുടെ രഹസ്യം; ഡോണയുടെ ബംഗ്ലാവ്: Horror Novel

Nyna Books
5.0
1 review
Ebook
180
Pages

About this ebook

യുഎസിലെ കണക്ടികട്ട് എന്ന നഗരത്തിനടുത്തുള്ള മോണ്‍റേ എന്ന ചെറുപട്ടണത്തിലാണ് അന്നബെല്ല എന്ന പ്രേതപ്പാവയെ സൂക്ഷിച്ചിരിക്കുന്ന വാറന്‍സ് ഒക്കള്‍ട്ട് മ്യൂസിയം. ഈ പാവ ഇടക്കിടെ ദുരൂഹസാഹചര്യങ്ങളില്‍ അപ്രത്യക്ഷമാകാറുണ്ട്. മലയാളിയായ പ്രേതഗവേഷകന്‍ മൈക്കിളും അദ്ദേഹത്തിന്‍റെ ഭാര്യ വിദേശിയായ റെബേക്കയും ചേര്‍ന്ന് ആ പാവയെ കാണാന്‍ തീരുമാനിക്കുന്നു. വലിയ പ്രശ്നങ്ങളുടെ നടുവിലേക്കാണ് അവര്‍ എത്തിച്ചേരുന്നത്. അന്നബെല്ല ഒരു യഥാര്‍ത്ഥ പ്രേതപ്പാവയാണ്. ഇപ്പോഴും അതവിടെ നിലനില്‍ക്കുന്നു. അന്നബെല്ലയെ ചുറ്റിപ്പറ്റി ഒത്തിരി ഹിറ്റ് സിനിമകളും നോവലുകളും പുറത്തിറങ്ങിയിരുന്നു. പക്ഷേ ഈ നോവല്‍ ഒരു വിവര്‍ത്തനമോ പുനരാഖ്യാനമോ അല്ല, മൗലികമായ കൃതിയാണ്. വിനോദ് നാരായണന്‍ എഴുതുന്ന ഗോസ്റ്റ് ഹൗസ് പരമ്പരയിലെ രണ്ടാമത്തെ നോവലാണ് ഈ പുസ്തകം, കടമറ്റം സമ്പ്രദായവും കേരള ക്രിസ്ത്യന്‍ മാന്ത്രിക രീതികളും അനാവരണം ചെയ്യുന്ന ഒരു പുസ്തകമാണിത്.

ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്

ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

Ratings and reviews

5.0
1 review
BOONS ENTERTAINMENTS
June 23, 2026
Gripping.. and strange...
Did you find this helpful?

About the author

മലയാള സാഹിത്യ രംഗത്ത് ഇതിനോടകം തന്‍റേതതായ ഇടം കണ്ടെത്തിയ സാഹിത്യകാരനാണ് വിനോദ് നാരായണന്‍. നൂറിലധികം ബാലസാഹിത്യ കൃതികളും നാല്പതോളം ക്രൈം ത്രില്ലര്‍ നോവലുകളും മറ്റ് ഫിക്ഷന്‍ - നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുമായി ഇദ്ദേഹം സജീവമാണ്. ആദ്യ ചെറുകഥ 'പക്ഷികള്‍ ചേക്കേറുന്നിടം' പ്രസിദ്ധീകരിച്ചത് മംഗളം വാരികയിലായിരുന്നു. തുടര്‍ന്ന് നിരവധി ആനുകാലികങ്ങളിലായി ചെറുകഥകള്‍ എഴുതി. ആദ്യത്തെ നോവല്‍ 'മായക്കൊട്ടാരം' മനോരാജ്യം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. പുസ്തകരൂപത്തില്‍ ആദ്യത്തെ കൃതിയായി 'മായക്കൊട്ടാരം' പുറത്ത് വന്നത് സഖിബുക്സിലൂടെയായിരുന്നു. നൈനബുക്സ്, സുരാബുക്സ്, കുരുക്ഷേത്ര പ്രകാശന്‍, അസെന്‍ഡ് ബുക്സ്, ഷാരോണ്‍ ബുക്സ്, എച്ച് ആന്‍ഡ് സി ബുക്സ്, മ്യൂസസ് ബുക്സ് തുടങ്ങിയ പ്രസാധകരിലൂടെ 200ല്പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആമസോണ്‍, ബ്ലര്ബ്ര, സ്റ്റോറിടെല്ലര്‍, ഗൂഗിള്‍ ബുക്സ്, തുടങ്ങിയ ഗ്ലോബല്‍സൈറ്റുകളിലൂടെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാര്‍ട്ടൂണിസ്റ്റും ആര്‍ട്ടി സ്റ്റുമായ അനില്‍ നാരായണന്‍ സഹോദരന്‍ ആണ്. ബാലരമ അമര്‍ചിത്രകഥകള്‍, കുരുക്ഷേത്രയുടെ ബാലസാഹിത്യവിഭാഗമായ നന്മബുക്സ് തുടങ്ങിയവയിലൂടെ നിരവധി ബാലസാഹിത്യകൃതികളും വെളിച്ചം കണ്ടു. യക്ഷിക്കഥകള്‍, തെനാലിരാമന്‍ കഥകള്‍, ജാതകകഥകള്‍, ഇന്ത്യന്‍ നാടോടിക്കഥകള്‍, മഹാഭാഗവതം ചിത്രകഥകള്‍, കൊച്ചു കൊച്ചുനിഗൂഢകഥകള്‍, ഗോത്രകഥകള്‍, കുട്ടിക്കഥകള്‍ എന്നിവ പ്രസിദ്ധമാണ്. 'അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍', 'സീക്രട്ട് ഏജന്‍റ് ജാനകി', 'സുനന്ദ മേനോന്‍ മര്‍ഡര്‍കേസ്' രുധിരകാളി നോവല്‍ സീരിസ്, ഡോണയുടെ ബംഗ്ലാവ്, മന്ദാരയക്ഷി, ഡബിള്‍ മര്‍ഡര്‍, എന്നിവ ശ്രദ്ധേയമായ കൃതികളില്‍ ചിലതു മാത്രം. 

തൃപ്പൂണിത്തുറയില്‍ ജനിച്ചു. വളര്‍ന്നത് ചോറ്റാനിക്കര എന്ന ഗ്രാമത്തില്‍. അച്ഛന്‍ ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണന്‍കുട്ടി. അമ്മ തൃപ്പൂണിത്തുറ എരൂര്‍ വാണിയത്ത് വീട്ടില്‍ ഓമന. സ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കര സര്‍ക്കാര്‍ ഹൈസ്കൂളില്‍. കോളജ് വിദ്യാഭ്യാസം തൃപ്പൂണിത്തുറ ഗവ.കോളജില്‍. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയതിന് ശേഷം പത്രപ്രവര്‍ത്തകനായി. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 'നൈസാമിന്‍റെ ഒട്ടകങ്ങള്‍', '14 ഡേ', 'തങ്കമണിയുടെ ജാരന്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്ന് പുരസ്കാരം നേടി. കാന്‍ ഫിലം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്രിക എന്ന സിനിമയ്ക്ക് സംഭാഷണം എഴുതി. കുക്കു എഫ് എം നുവേണ്ടി നിരവധി ഓഡിയോ സീരിസുകള്ക്ക് സ്ക്രിപ്റ്റുകള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ വൈക്കത്തിനടുത്ത് ചെമ്പില്‍ താമസിക്കുന്നു. 

 വിലാസം: ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്, ചെമ്പ്.പി.ഒ, 686608 വൈക്കം.



Rate this ebook

Tell us what you think.

Reading information

Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.