കല്ലച്ചില്‍ നിന്നുതുടങ്ങിയ മാധ്യമം നമ്മുടെ ജീവിതകാലത്ത് അത്ഭുതകരമായ സാങ്കേതികവിപ്ലവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങളും അത് മനുഷ്യമനസ്സിലും സാമൂഹ്യജീവിതത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും ആണ് ശ്രീ സുധാകരന്റെ പഠനവിഷയം. മാധ്യമചരിത്രം, സാങ്കേതികവിദ്യയിലെ വികാസം എന്നിവ സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ച് അവതരിപ്പിക്കാന്‍ ശ്രീ സുധാകരന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷനും ഇന്റര്‍നെറ്റും പുതിയ തലമുറയുടെ മനസ്സിനെ എത്രത്തോളം മയക്കിയിട്ടുണ്ട് എന്നറിയാന്‍ നടത്തിയ സമഗ്രമായ സര്‍വെയുടെ കണ്ടെത്തലുകള്‍, പഠനത്തിന്റെ നിഗമനങ്ങള്‍, പുതിയ മാധ്യമങ്ങളുടെ നന്മതിന്മകള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നതാണ് മാധ്യമക്കാഴ്ചയില്‍ മയങ്ങുന്ന്‌വര്‍.