കുട്ടികള്‍ അറിയേണ്ടാത്ത, വായിക്കേണ്ടാത്ത, കാണേണ്ടാത്ത കാര്യങ്ങള്‍ അവരുടെ മുന്നില്‍ വലിയ തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത് എന്തുതരത്തിലുള്ള പ്രതികരണങ്ങളാണ് അവരില്‍ സൃഷ്ടിക്കുക? അവരുടെ ചിന്തകളെയും വളര്‍ച്ചയെയും സ്വഭാവത്തെയുമെല്ലാം ഇതെങ്ങനെ ബാധിക്കുന്നു ? അതുപോലെ പ്രധാനമാണ് വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന, വാര്‍ത്തയാക്കപ്പെടുന്ന കുട്ടികളുടെ കാര്യവും. പലപ്പോഴും മാധ്യമങ്ങളുടെ ഇരകളായി കുട്ടികള്‍ മാറുന്നു. സങ്കീര്‍ണമായ ആരോഗ്യ-വിദ്യാഭ്യാസ-മനശാസ്ത്ര-സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഗൗരവമേറിയ പ്രശ്‌നമാണ് ശ്രീ വേണുഗോപാല്‍ കൈകാര്യം ചെയ്തിരിക്കുന്നത്.