SVARBU!
Prašome NEDIEKITE šią programą, jei jūs neturite žinoti malajalių kalba.
Versija 1.0.5 įtrauktas skyrius apie visus esminius ritualų.
"Mayyith Niskaram" ല് മയ്യിത്ത് പരിപാലനവുമായി ബന്ദപ്പെട്ട അത്യാവശ്യമായ എല്ലാ അറിവുകളും ഏറ്റവും എളുപ്പത്തില് ഏത് സാധാരണക്കാരനും മനസ്സിലാക്കാന് പറ്റാവുന്ന വിധത്തില് ചുരുക്കി സ്റ്റെപ് ബൈ സ്റ്റെപ്പായി വിശദീകരിച്ചിട്ടുണ്ട്.
അത്യാവശ്യഘട്ടത്തില് "Mayyith Niskaram" ആപിലെ പടിപടിയായ നിര്ദേശ പ്രകാരം ചെയ്യാവുന്ന ഒരു ലളിതമായ കാര്യം മാത്രമാണ് മയ്യിത്ത് പരിപാലനം.
"Mayyith Niskaram" ആപ് എല്ലാവരും അവരവരുടെ ഡിവൈസുകളില് സൂക്ഷിച്ച് വെക്കുകയും ഇടക്കിടെ വായിച്ച് പഠിക്കുകയും ചൈയ്യുക.
പഴയ ആന്ഡ്രോയിഡുകളില് "Mayyith Niskaram" ആപ് സുഖമമായി വായിക്കാനായി പ്രത്യേകം തയ്യാറാക്കിയ ഇമേജുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്നാണ് "Mayyith Niskaram" നമ്മുടെ ജീവിതത്തില് ഉപയോഗപ്പെടുത്തേണ്ടത് എന്ന് ആര്കും മുന്കൂട്ടി മനസ്സിലാക്കാന് പറ്റില്ലല്ലോ.
അത്യവശ്യഘട്ടത്തില് നാം ഓരോരുത്തരും നമ്മുടെ ഉറ്റവര്ക് വേണ്ടി സ്വയം ചൈത് കൊടുക്കേണ്ടതായ ഈ കാര്യങ്ങള്ക് വേണ്ടി അന്യരായ, തങ്ങളുടെ ഉറ്റവരോട് സ്നേഹമുണ്ടാവാന് സാധ്യതയില്ലാത്ത വല്ലവരുടേയും സഹായം തേടേണ്ടിവരുന്ന ഗതികേട് വന്നെത്തും മുമ്പ് "Mayyith Niskaram" ആപ് ഡൌണ്ലോഡ് ചൈത് വച്ച് പഠിക്കുക. വല്ല സംശയവുമുണ്ടാവുകയാണെങ്കില് പണ്ഡിതരോട് ചോദിച്ച് കൂടുതല് മനസ്സിലാക്കുകയും ചൈയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീന്.
Tęsti svarstymą aprašymą malajalių kalba.
മരണം ഒരു യാഥാര്ത്ഥ്യമാണ്, അത് നമുക്കിടിയില് അപ്രതീക്ഷിതമായി എന്നും സംഭവിച്ച് കൊണ്ടേയിരിക്കുന്നു, ഒരു മുസ്ലീമിനെ സംബന്ദിച്ചടുത്തോളം ഒരു മയ്യിത്തിന് വേണ്ടി ചൈയ്യാവുന്ന ഏറ്റവും വലിയ കാര്യം ആ മയ്യിത്തിന് വേണ്ടി നിസ്കരിക്കലും കബറടക്കത്തില് പങ്കു ചേരലുമൊക്കെയാണ്, ഇതിന്നായി ചില ദിക്റ് ദുആകള് അറിഞ്ഞിരിക്കേണ്ടതുണ്, നാമെല്ലാവരും ഇത് മദ്രസകളില് പഠിച്ചിട്ടുണ്ടെങ്കിലും മറന്നു പോകുന്നതിനാല് സന്ദര്ഭങ്ങളില് ഉപയോഗപ്പെടുത്താന് പലര്കും സാധിക്കുന്നില്ല, ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ് "Mayyith Niskaram" എന്ന പേരിലുള്ള ഈ ആപ്. നിങ്ങള് "Mayyith Niskaram" ആപിനെ വെറുത്തത് കൊണ്ട് കാര്യമില്ല, നമ്മുടെയും നമ്മുടെ ഉറ്റവരുടേയും മരണം നിശ്ചയിച്ചയിക്കപ്പെട്ടസമയത്ത് നടക്കുക തന്നെ ചൈയ്യും, അതിനെ ഇസ്ലാമികമായി അഭിമുഖീകരിക്കാന് നാമെന്നും തയ്യാറായിരിക്കണം, ഇന്നല്ലെങ്കില് നാളെ ഈ "Mayyith Niskaram" ആപ് നമുക്കെല്ലാവര്കും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടേ .. ആമീന്.
Developed by
ifthi
Mathamangalam Turgus,
Kannur, Kerala, India, 670.306