പുതിയൊരു ഭാഷ വേഗത്തിൽ സംസാരിച്ച് തുടങ്ങൂ. നിങ്ങളുടെ യാത്രകളിൽ സംസാരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും പുതിയ സുഹൃത്തുക്കളെ നേടാനും ആവശ്യമായ പദങ്ങൾ, വാക്യശൈലികൾ എന്നിവ uTalk Classic ഉപയോഗിച്ച് പഠിക്കാം.
ഒരു പുതിയ ഭാഷ പഠിക്കാനായി 25 വർഷക്കാലത്തിലൂടെ വികസിപ്പിച്ചെടുത്ത, പുരസ്കാരപ്പെരുമയാൽ സമ്പന്നമായ uTalk-ന്‍റെ പഠനരീതി ലോകമെമ്പാടുമുള്ള 30 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. ഇത് ലളിതവും രസകരവുമാണ്, വേഗത്തിൽ തന്നെ ഫലങ്ങൾ കാണാവുന്നതുമാണ്... കൂടാതെ നിങ്ങളുടെ പഠനം കൂടുതൽ ഫലവത്താക്കുന്നതിന് ഇപ്പോൾ ഇതിന് മനോഹരമായ ഒരു പുതിയ രൂപവും മെച്ചപ്പെട്ട ഗെയിമുകളും നൽകിയിരിക്കുന്നു.
uTalk Classic എന്നാൽ:
• പ്രചോദനം നൽകുന്നത് - ഒരു കാര്യത്തിൽ ഉറച്ചുനിൽക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് അതിനെ ആസ്വദിക്കുക എന്നത്. രസകരവും ആസക്തി ഉളവാക്കുന്നതുമായ രൂപത്തിലാണ് uTalk Classic-ന്‍റെ ഗെയിമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിനാൽ നിങ്ങൾ പഠനം തുടരാൻ അത്യധികം ആഗ്രഹിക്കും.
• ആധികാരികം - uTalk Classic-ലെ എല്ലാ ഉള്ളടക്കവും തദ്ദേശീയരായ പ്രഭാഷകരിൽ നിന്നും വിവർത്തകരിൽ നിന്നും നിങ്ങളിലേക്ക് എത്തിച്ച്, നിങ്ങളെ ഒരു പ്രാദേശികനെപ്പോലെ സംസാരിക്കാൻ പഠിപ്പിക്കുന്നു.
• സ്‌മാർട്ട് – ഈ ഇന്‍റലിജന്‍റ് സോഫ്‌റ്റ്‌വെയറിന് നിങ്ങളുടെ കഴിവുകൾ എന്തിലാണ് എന്ന് അറിയാം (ഒപ്പം, എവിടെയാണ് നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുള്ളതെന്നും), ഗെയിമുകൾ നിങ്ങളുടെ വ്യക്തിഗത തലത്തിലേക്ക് ക്രമീകരിക്കുന്നു.
• ഉച്ചാരണം മികച്ചതാക്കാം - ഭാഷ സ്വയം സംസാരിച്ച് റെക്കോർഡ് ചെയ്ത് പ്രാക്ടീസ് ചെയ്യാം. നിങ്ങളുടെ ഉച്ചാരണം മികച്ചതാക്കാൻ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും ഇങ്ങനെ ചെയ്യാം.
• വിഷ്വൽ - ഞങ്ങളുടെ മനോഹരമായ ചിത്രങ്ങൾ വാക്കുകളെ ചിത്രങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ട് നിങ്ങളുടെ പുതിയ ഭാഷ ഓർമ്മയിൽ വയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു, അതുവഴി നിങ്ങളുടെ തലച്ചോറിന്‍റെ പഠനവേഗത ത്വരിതപ്പെടുന്നു.
• പ്രായോഗികം - തുടക്കക്കാർക്കുള്ള ഒമ്പത് വിഷയങ്ങളിലൂടെ uTalk Classic നിങ്ങൾക്ക് അത്യാവശ്യമുള്ള പദങ്ങളും വാക്യശൈലികളും പഠിപ്പിക്കുന്നു: ആദ്യ വാക്കുകൾ, ഭക്ഷണ പാനീയങ്ങൾ, നിറങ്ങൾ, അക്കങ്ങൾ, ശരീരഭാഗങ്ങൾ, സമയം പറയൽ, ഷോപ്പിംഗ്, വാക്യശൈലികൾ, രാജ്യങ്ങൾ.
• പോർട്ടബിൾ - ലോകത്തെവിടെയും uTalk Classic ഓഫ്‌ലൈനായി ഉപയോഗിക്കൂ, നിങ്ങൾ വിദേശത്തായിരിക്കുമ്പോഴുള്ള അസഹനീയമായ റോമിംഗ് നിരക്കുകളെ ഇനി ഭയക്കേണ്ടതില്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജനു 25
യാത്രയും പ്രാദേശികവിവരങ്ങളും