കീബോര്‍ഡ് മാറ്റുക എന്ന കൊടും റിസ്ക് എടുക്കാതെ തന്നെ മലയാളം അതിന്റെ പരിപൂര്‍ണ്ണതയോടെ ടൈപ്പ് ചെയ്യാന്‍ ഈ ആപ് ഉപയോഗിക്കൂ.
സോഷ്യല്‍ മീഡിയകളിലും മറ്റും ടൈപ്പ് ചെയ്ത് വരുന്ന യാതൊരു ക്വാളിറ്റിയുമില്ലാത്ത മുറിയന്‍ മലയാളം  കാണുമ്പോള്‍ നമുക്ക് അരിശം തോന്നുന്നതില്‍ അര്‍ത്ഥമില്ല കാരണം അമ്പത്തിയാറില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള മലയാളം അതിന്റെ പരിപൂര്‍ണ്ണതയോടെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഒരു പ്രീമിയം കീബോര്‍ഡ് ലഭ്യമല്ലാത്തത് കൊണ്ടാണ് ഒട്ടുമിക്കയാളുകള്‍ക്കും ഈ പിഴവ് തിരുത്താന്‍ കഴിയാത്തത്. ഈ ആപ് ഉപയോഗിച്ച് കൊണ്ട് ഏതൊരാള്‍ക്കും മലയാളം അതിന്റെ പരിപൂര്‍ണ്ണതയോടെ  വളരെ വേഗത്തിലും എളുപ്പത്തിലും ടൈപ്പ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല, മറ്റു ഭാഷകളിലെ പ്രയാസകരമായ ഏത് വാക്കുകളും  ഈ ആപില്‍ മാത്രം ലഭ്യമായ സ്പെഷ്യല്‍ മലയാളം കീബോര്‍ഡ് ഉപയോഗിച്ച് മലയാളത്തിലേക്ക് ട്രാന്‍സ്ലിറ്ററേറ്റ് ചെയ്യാനും സാധിക്കും. 
വോയിസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍ ചെറുതോ വലുതോ ആയ പിഴവുകള്‍ സ്വാഭാവികമാണ് എന്നാല്‍ ഈ പിഴവുകള്‍ കണ്ടെത്തി വളരെ എളുപ്പത്തില്‍ പരിഹരിക്കാനുള്ള സംവിദാനമില്ലാത്തതാണ് നമ്മില്‍ പലരേയും ഇത് ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അത് കൊണ്ട് ഇതിന്നുള്ള ഒരു ഉത്തമ പരിഹാരമായിട്ടാണ് "Malayalam Voice to Text Editor" എന്ന ഈ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇനിമുതല്‍ ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ആര്‍ക്കും തന്നെ എത്ര തന്നെ വലിയ മലയാളം ടെക്സ്റ്റും വളരെ എളുപ്പത്തിലും വേഗത്തിലും ടൈപ്പ് ചെയ്‍ത് എടുക്കാന്‍ സാധിക്കുന്നതാണ്.
ഈ ആപിന്റെ പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍
1. വാട്സാപ് പോലുള്ള ഏത് ആപില്‍ വെച്ചും ഈ ആപ് നേരിട്ട് തുറക്കാനുള്ള ഒന്നില്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍
1.1 പോപ്പപ്പ് സ്ക്രീന്‍ ഓവര്‍ലേ ലോഞ്ചര്‍ (എല്ലായിടത്തും ദൃശ്യമായ ഒരു ഗ്ലാസ് ബട്ടന്‍)
1.2.നോട്ടിഫിക്കേഷന്‍ ലോഞ്ചര്‍ (നോട്ടിഫിക്കേഷന്‍ബാര്‍ വലിച്ചാല്‍ ഇത് ദൃശ്യമാകുന്നു)
1.3. കമ്മാന്റ് ലോഞ്ചര്‍ (ml amma പോലുള്ള വാക്കുകള്‍ കോപി ചെയ്താല്‍ ഈ ആപ് പ്രത്യക്ഷപ്പെടുന്നു)
2. വോയിസ് റിസള്‍ട്ട് സെലക്ഷന്‍
നിങ്ങളുടെ സംസാരത്തില്‍ കമ്പ്യൂട്ടറിന് വല്ല സംശവും തോന്നുകയാണെങ്കില്‍ ആദ്യം അവയെല്ലാം തന്നെ ഒരു ലിസ്റ്റായി നിങ്ങള്‍ക്ക് കാണിച്ചു തരുന്നു എന്നിട്ട് നിങ്ങള്‍ക്ക് ആ ലിസ്റ്റില്‍ നിന്നും ഏറ്റവും ശരിയായത് തിരഞ്ഞെടുക്കാം.
3. യാതൊരു പരിധികളുമില്ലാത്ത 'അണ്‍ഡു(Undo)' 'റീഡു(Redo)'കള്‍
കമ്പ്യട്ടറിനെ കൌതുകമുള്ളതാക്കുന്നതില്‍ അണ്‍ഡു റീഡുകളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. പണ്ട് കമ്പ്യൂട്ടര്‍ പഠിച്ച് തുടങ്ങിയപ്പോള്‍ ഏവരേയും അതിശയിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്. എന്നാല്‍ ഇന്ന് കമ്പ്യൂട്ടറുകളുടെ ആധുനിക രൂപമായ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിന് വലിയ പ്രാധാന്യ നല്‍കുന്നതായി കാണുന്നില്ല. എന്നാല്‍ ഈ ആപ് അത് തീര്‍ത്തും പരിഹരിച്ചിരിക്കുന്നു. എഡിറ്റ് ചെയ്യുന്ന സമയത്ത് ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ എത്രതന്നെ വേണമെങ്കിലും അണ്‍ഡു റീഡു അടിച്ച് പോകാമല്ലോ.
4. ഈ ആപില്‍ തന്നെ ചേര്‍ത്തിണക്കിയിട്ടുള്ള ഫുള്‍ഫീച്ചര്‍ മലയാളം കീബോര്‍ഡ്
വോയിസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍ ചെറുതോ വലുതോ ആയ തെറ്റുകള്‍ സ്വാഭാവികമാണ് കാരണം നമ്മില്‍ പലരുടേയും ഉച്ചാരണശുദ്ധി ഒരുപോലെയല്ല. അത് കൊണ്ട് ഇത്തരം ചെറു പിശകുകള്‍ തിരുത്തുന്നതിന് ഒരു ഫുള്‍ഫീച്ചര്‍ മലയാളം കീബോര്‍ഡ് ഈ ആപിന്റെ കൂടെ തന്നെ ചേര്‍ത്തിണക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കാന്‍ ആപിനുള്ളിലെ ഒരു ബട്ടന്‍ അടിച്ചാല്‍ മാത്രം മതി അല്ലാതെ സാധാരണ കീബോര്‍ഡുകള്‍ സെറ്റ് ചെയ്യുന്നത് പോലുള്ള പ്രയാസങ്ങള്‍ തീരെ ഇല്ല. യുണീകോഡ് മലയാളം 100%വും സപ്പോര്‍ട്ട് ചെയ്യുന്നതിന് ർ-ൽ-ൾ  തുടങ്ങിയ റെഡിമേഡ് അക്ഷരങ്ങള്‍ക്ക് പുറമേ ര്-ല്-ള് കണ്‍വേര്‍ട്ട് ബട്ടനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കീബോര്‍ഡില്‍ എല്ലാ വിധത്തിലുള്ള ചിഹ്‍നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കൂടുതലായി മറ്റ് പലതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിയും മലയാളവും കലര്‍ത്തി ഉപയോഗിക്കുന്നവര്‍ക്കായി അടിസ്ഥാന അറബിക്ക് ടൈപ്പിംഗ് സൌകര്യവും പൂര്‍ണ്ണായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5. സിസ്റ്റം കീബോര്‍ഡ് സപ്പോര്‍ട്ട്
ഈ ആപില്‍ തന്നെ ചേര്‍ത്തിണക്കിയിട്ടുള്ള കീബോര്‍ഡിനു പുറമേ നിങ്ങളിഷ്ടപ്പെടുന്ന ഏത് സിസ്റ്റം കീബോര്‍ഡുകുളം യാതൊരു പ്രയാസവുമില്ലാതെ സ്വിച്ച് ചെയ്യാനുള്ള സൌകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6. സ്റ്റാന്‍ഡാര്‍ഡ് എഡിറ്റര്‍ സംവിദാനങ്ങള്‍ ഉദാ:- കോപ്പി പേസ്റ്റ് etc.
സുഖമമായി അതിവേഗം ടൈപ്പ് ചെയ്യുന്നതിനാവശ്യമായ എല്ലാ സൌകര്യങ്ങളും വിളക്കിയെടുത്ത് മെരുക്കിച്ചേര്‍ത്താണ് ഇതിന്റെ യൂസര്‍ ഇന്റര്‍ഫേസ് രൂപകല്‍പന ചെയ്‍തിരിക്കുന്നത്. അത് കൊണ്ട് ഇനി മുതല്‍ മലയാളം ടൈപ്പിംഗ്  ഒരു ഹരമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഡിസം 2