Viktig: Malayalam Quiz er spesielt bygget for Malayalam. Vennligst ikke installere hvis du ikke vet Malayalam.
Malayalam Quiz er et interaktivt Malayalam Quiz designet for å bli brukt av alle aldersgrupper av mennesker.
Spesifikasjoner
======
* Spørsmål og svar er gitt i Malayalam Text.
* Kompatibel med alle Android-versjoner fra Gingerbread.
* Rich lydkommentar for alle quizarrangementer
* Valgfrie innstillinger for Quiz Audio
* Fix Malayalam tekst problem for gamle enheter.
Bla nedover for å lese beskrivelsen i Malayalam.
നിങ്ങളുടെ ജി.കെ നോളജ് എത്രത്തോളമാണ്? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില് പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalam Quiz നോട് കളിച്ച് ജയിക്കാന് കഴിയോ? എങ്കില് കാണട്ടേ ..
Malayalam Quiz വെറും കളിക്കാന് മാത്രമുള്ള കളിയല്ല, കുട്ടികള്കും മുതിര്ന്നവര്കും ഒരുപോലെ പൊതുകാര്യങ്ങളെ പറ്റി പഠിക്കാന് സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതോടൊപ്പം പൊതുകാര്യങ്ങലെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള് കണ്ടെത്തി നല്കാനുള്ള സമയം വേണമെങ്കില് ഉണ്ടാക്കാമെന്ന് ചുരുക്കം.
Malayalam Quiz ല് ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്ത്തിയാക്കിയാല് കപ്പ് ലഭിക്കും. തുടര്ച്ചയായി മൂന്ന് ഉത്തരങ്ങള് നല്കിയാല് ഒരു പോയിന്റും നാല് ഉത്തരങ്ങള് നല്കിയാല് രണ്ടും അഞ്ച് ഉത്തരങ്ങള് നല്കിയാല് മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില് കൂട്ടാനുള്ള ഏകമാര്ഗം ഇങ്ങനെ തുടര്ച്ചായി തെറ്റാതെ ഉത്തരങ്ങള് നല്കുക എന്നത് മാത്രമാണ്.
ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്ക് കൂട്ടുകാര്കിടയില് മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള് ഇതില് അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്ത്തിയാക്കുന്നതിനിടയില് ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള് പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.
Malayalam Quiz ല് അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില് പല തവണ Malayalam Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള് എപ്പോഴും മനസ്സില് നില്കുകയുള്ളൂ ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന് പ്രേരിപ്പിക്കുകയും അങ്ങനെ ഇതില് അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില് തന്നെ എന്നും നിലനില്കുകയും മത്സര പരീക്ഷകള്കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.
Malayalam Quiz ന്റെ ആദ്യത്തെ വേര്ഷനില് ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല് ചോദ്യങ്ങള് ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില് എന്നും 10-13 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ, മാത്രമല്ല വിജയിക്കാന് (കപ്പടിക്കാന്) പത്ത് സ്റ്റേജുകള് മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള് ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന് പുതിയ പുതിയ വേര്ഷനുകള് ലഭ്യമാകുമ്പോള് അപ്ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്ഷനിലും കൂടുതല് കൂടുതല് ചോദ്യങ്ങള് ഉള്പെടുത്തിക്കൊണ്ടിരിക്കും.
നിങ്ങള് ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Quiz ല് കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്ടാക്ട് ചൈയ്യൂ.
വല്ല തെറ്റുകളും ശ്രദ്ധയില് പെട്ടെങ്കില് ചൂണ്ടിക്കാണിക്കാന് മറക്കല്ലേ ...
Malayalam Quiz ഇഷ്ടമായെങ്കില് ഷേര് ചൈയ്യാന് മറക്കേല്ലേ ....... എന്ജോയ്
Utviklet av
ifthi
Mathamangalam Bazar,
Kannur, Kerala, India, 670306