ജോധാ അക്ബർ

2008 • 213 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

അശുതോഷ് ഗോവാരിക്കർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ചരിത്ര പശ്ചാത്തല പ്രണയ ചലച്ചിത്രമാണ് ജോധാ അക്ബർ. ഋത്വിക് റോഷൻ, ഐശ്വര്യ റായ്, സോനു സൂദ്, കുൽഭുഷൻ ഖാർബണ്ട, ഇള അരുൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ.റഹ്മാൻ ആണ്.
മുഗൾ ചക്രവർത്തിയായ ജലാൽ-ഉദ്-ദിൻ മുഹമ്മദ് അക്ബറിൻറെയും അദ്ദേഹത്തിൻറെ പത്നി രാജ്പുത് രാജകുമാരി ജോധാ ബായിയും തമ്മിലുള്ള പ്രണയകഥയെയാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
സാവോ പോളോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം, ഗോൾഡൻ മിൻബർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ, ഏഴ് സ്റ്റാർ സ്ക്രീൻ അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും, കൂടാതെ 3 ആം ഏഷ്യൻ ഫിലിം അവാർഡുകളിൽ രണ്ട് നോമിനേഷനുകളും ഈ ചിത്രം നേടുകയുണ്ടായി.