ഗ്രേവ് ഓഫ് ദി ഫയർഫ്ലൈയ്സ്

1989 • 90 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

അകിയുക്കി നൊസാക്കയുടെ ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ചെറുകഥയെ ആസ്പദമാക്കി 1988 പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമെ സിനിമയാണ് ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ്. സ്റ്റുഡിയോ ഗിബ്ലിയുടെ അനിമേഷനിൽ ഇസാഒ തക്കാഹാട്ടയാണ് തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റ്റ്സുറ്റോമു തറ്റ്സുമി, അയാനോ ഷിറായിഷി,
യോഷിക്കോ ഷിനോഹറ, അകെമി യമാഗുച്ചി എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. ജപ്പാനിലെ കൊബെയിലാണ് കഥ നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ അവസാന മാസങ്ങളിൽ അതിജീവനത്തിനായി പൊരുതുന്ന സേത്ത, സെറ്റ്സുക്കോ എന്നീ രണ്ട് സഹോദര സഹോദരിമാരുടെ കഥയാണ് ഗ്രേവ് ഓഫ് ദി ഫയർ ഫ്ലൈസ് മുന്നോട്ട്‍വയ്ക്കുന്നത്.