ജംഗ്‌ലി

2019
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ചുക് റസ്സൽ സംവിധാനം ചെയ്ത് ജംഗ്‌ലി പിക്ചേഴ്സ് നിർമ്മിച്ച 2019 ലെ ഇന്ത്യൻ ഹിന്ദി-ഭാഷാ ആക്ഷൻ-അഡ്വഞ്ചർ ഫിലിം ആണ് ജംഗ്‌ലി വിദ്യുത് ജംവാൾ, പൂജ സാവന്ത്, ആശ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വെറ്റിനറി ഡോക്ടർ അദ്ദേഹത്തിൻറെ പിതാവിന്റെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങുമ്പോൾ, ഒരു അന്താരാഷ്ട്ര ആന വേട്ടക്കാരന്റെ റാക്കറ്റിനെതിരെ പോരാടുന്നതാണ് ചിത്രത്തിലെ ഇതിവൃത്തം.ജംവാൾ അവതരിപ്പിച്ച ആയോധനകലകളും ആക്ഷൻ സ്റ്റണ്ടുകളും ചിത്രത്തിലുണ്ട്.ഒരു സോളോ റിലീസ് ആയ റോമിയോ അക്ബർ വാൾട്ടർ റിലീസ് ചെയ്യുന്നതിന് പ്രാരംഭ റിലീസ് തീയതിക്ക് ഒരാഴ്ച മുമ്പ് മുൻ‌കൂട്ടി ഈ ചിത്രം റിലീസ് ചെയ്യാൻ തയ്യാറാക്കിയിരുന്നു.ആദ്യം 2018 ഒക്ടോബർ 19 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും പിന്നീട് ഏപ്രിൽ 5 ലേയ്ക്ക് മാറ്റിയതായിരുന്നു. തുടർന്ന് ഈ ചിത്രം 2019 മാർച്ച് 29 ന് പുറത്തിറങ്ങി.