ലഗേ രഹോ മുന്നാഭായി

2006
PG
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് വിധു വിനോദ് ചോപ്ര നിർമ്മിച്ച് 2006ൽ പുറത്തിറങ്ങിയ ഹിന്ദി ഹാസ്യ ചലച്ചിത്രമാണ് ലഗേ രഹോ മുന്നാഭായി.മുന്നാഭായി പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്.മുന്നാഭായിക്കും സർക്കീട്ടിനുമൊപ്പം ഗാന്ധിജിയും ഇതിൽ ഒരു കഥാപാത്രമാണ്.
മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണെങ്കിലും മുന്നയും സർക്കീട്ടുമല്ലാതെ ആ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ രണ്ടാം ചിത്രത്തിലില്ല.എന്നാലും ആദ്യ ചിത്രത്തിലെ മിക്ക അഭിനേതാക്കളും ലഗേ രഹോ മുന്നാഭായിയിലും അഭിനയിക്കുന്നുണ്ട്.
ചിത്രം തിയേറ്ററിൽ വൻവിജയം നേടിയതിനു പുറമെ നിരൂപകരാലും പ്രശംസിക്കപ്പെട്ടു.മികച്ച തിരക്കഥയടക്കം നാലു ദേശീയപുരസ്കാരങ്ങളും ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചു. ചിത്രം ഗാന്ധിയൻ ആശയങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ കാരണമായി.
റേറ്റിംഗ്
PG