എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി

2016 • 100 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

2016-ൽ നീരജ് പാണ്ഡെ രചനയും സംവിധാനയും നിർവഹിച്ച് പുറത്തിറങ്ങിയ ഇന്ത്യൻ ബോളിവുഡ് ചലച്ചിത്രമാണ് എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ടെസ്റ്റ്, ഏകദിന, ട്വന്റി -20 ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണിയുടെ ജീവചരിത്രമാണ് ഈ ചലചിത്രം. ഈ ചിത്രത്തിൽ സുശാന്ത് സിങാണ് ധോണിയുടെ വേഷം അവതരിപ്പിച്ചിരുകുന്നത്. ദിഷ പതാനി, കിയറാ അദ്വാനി, അനുപം ഖേർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2016 സെപ്തംബർ 30 ന് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ഈ ചിത്രം പുറത്തിറക്കി. ഹിന്ദി ഭാഷക് പുറമേ തമിഴ്, തെലുങ്ക്, മറാഠി ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യപ്പെട്ടു. എതിർപ്പ് കാരണം മറാഠി റിലീസ് പിന്നീട് റദ്ദാക്കിയിരുന്നു. റിലീസ് ചെയ്തതിനു ശേഷം ഈ ചിത്രം വാണിജ്യപരമായ വിജയമായിരുന്നു. 2016 ലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന അഞ്ചാമത്തെ ബോളിവുഡ് ചിത്രമാണിത്. 1.16 ബില്യൺ ഡോളർ വരുമാനമാണ് ചിത്രം നേടിയത്.