ലഗാൻ

2002 • 224 മിനിറ്റ്
PG
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

2001-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'ലഗാൻ'.അശുതോഷ് ഗോവാരിക്കർ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് കെ പി സക്സേനയാണ്. കഥയുടെ ആശയം അശുതോഷ് ഗോവാരിക്കർ 1996 മുതലുള്ള പ്രയത്നങ്ങൾക്കൊടുവിലാണ് രൂപവത്കരിച്ചത്. ജാവേദ് അക്തറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.ആർ. റഹ്‌മാൻ ആണ്.
ബ്രിട്ടിഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സൽ എന്ന ഭരണാധികാരി തന്റെ ഗ്രാമത്തിൽ വളരേ വലിയ ഭൂനികുതി ഏർപ്പെടുത്തി. ഇതിൽ കുപിതനായ ഭുവൻ എന്ന ചെറുപ്പക്കാരൻ ഗ്രാമവാസികളോട് ഈ നടപടി എതിർക്കാൻ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ ക്യാപ്റ്റൻ റസ്സൽ ഒരു നിർദ്ദേശം വെച്ചു-"ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം". അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
ദേശിയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലഗാൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലഗാൻ പോർട്ട്ലാൻഡ്, ലീഡ്സ്, ബെർഗൻ, ലൊകാർനൊ എന്നീ ചലച്ചിത്ര മേളകളിൽ പുരസ്കാരം നേടിയിട്ടുണ്ട്.
റേറ്റിംഗ്
PG