ഓഷ്യൻസ് തേർറ്റീൻ

2007 • 114 മിനിറ്റ്
PG-13
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

സ്റ്റീവൻ സോഡർബെർഗ് സംവിധാനം നിർവഹിച്ചു 2007 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി ഹീസ്റ്റ് ചിത്രമാണ് ഓഷ്യൻസ് തേർറ്റീൻ. സോഡർബേർഗ് സംവിധാനം ചെയ്ത ഓഷ്യൻസ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ചലച്ചിത്രമാണിത്. മുൻ ചിത്രങ്ങളിലെ പുരുഷതാരങ്ങൾ അവരുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ചപ്പോൾ ജൂലിയ റോബർട്ട്സും കാതറിൻ സെറ്റ-ജോൺസും മടങ്ങിയെത്തിയില്ല. അൽ പച്ചീനോ, എല്ലൻ ബാർക്കിൻ എന്നിവർ പുതിയ താരനിരയുടെ ഭാഗമായി.
ബ്രയാൻ കോപ്പെൽമാൻ, ഡേവിഡ് ലെവിൻ എന്നിവരുടെ തിരക്കഥയെ ആസ്പദമാക്കി 2006 ജൂലൈയിൽ ലാസ് വെഗാസിലും ലോസ് ഏഞ്ജലസിലുമായി ചിത്രീകരണം നടന്നു. 2007 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, മത്സരേതര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു. 2007 ജൂൺ 8 നും അമേരിക്കയിലും കൂടാതെ ജൂൺ 6 ന് മധ്യപൂർവദേശത്തെ പല രാജ്യങ്ങളിലും ഇത് റിലീസ് ചെയ്തു. 2007 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ പതിനാറാമത് ചിത്രമാണ്.
റേറ്റിംഗ്
PG-13