പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ്

1961 • 136 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ് ബെറ്റി ഡേവിസ്, ഗ്ലെൻ ഫോർഡ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതും ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത് പനവിഷനിൽ ചിത്രീകരിച്ചതുമായ 1961 ലെ അമേരിക്കൻ കോമഡി ചിത്രമാണ്. 1929-ൽ ഡാമൺ റൺയോൺ രചിച്ച ചെറുകഥയായ "മാഡം ലാ ജിംപ്" എന്ന ചെറുകഥയെ ആധാരമാക്കി 1933-ൽ പുറത്തിറങ്ങിയ ലേഡി ഫോർ എ ഡേ എന്ന ചിത്രത്തിnz റോബർട്ട് റിസ്കിന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഹാൽ കാന്ററും ഹാരി ടുഗെൻഡും ചേർന്നാണ് ഇതിന്റെ തിരക്കഥ രചിച്ചത്. 1933 ൽ കാപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങുകയും പിന്നീട് അദ്ദേഹംതന്നെ റീമേക്ക് ചെയ്തതുമായ രണ്ട് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. മറ്റൊന്ന് ബ്രോഡ്‌വേ ബിൽ എന്ന ചിത്രവും അതിന്റെ പിൽക്കാല റീമേക്കായ റൈഡിംഗ് ഹൈ എന്ന ചിത്രവുമാണ്.
കാപ്രയുടെയും മുതിർന്ന നടൻ തോമസ് മിച്ചലിന്റെയും അവസാന പ്രോജക്റ്റായിരുന്ന ഈ ചിത്രം ആൻ-മാർഗ്രറ്റിന്റെ സിനിമാ അരങ്ങേറ്റ ചിത്രവുമായിരുന്നു. സഹനടൻ പീറ്റർ ഫോക്ക് ഒരു അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിൽ അഭിനയിച്ച ജോർജ്ജ് ചകിരിസ് ആ വർഷം അക്കാദമി അവാർഡ് നേടി.