അനിൽ ശർമ്മയുടെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഗദർ: ഏക് പ്രേം കഥ. സണ്ണി ഡിയോൾ, അമിഷാ പട്ടേൽ, അംരീഷ് പുരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയെ ചിത്രീകരിച്ചിരിക്കുന്നു.
"ഗദർ 2: ദി കഥ കണ്ടിന്യൂസ്" എന്ന പേരിൽ ഒരു തുടർഭാഗം നിർമ്മാണത്തിലാണ്, 2023 ഓഗസ്റ്റ് 11-ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു.