അങ്കമാലി ഡയറീസ്

2017 • 130 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടീനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വർഗീസ്‌, രേഷ്മ രാജൻ, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Friday film house ന്റെ ബാനറിൽ നിർമ്മിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു.
വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രം തന്റെ നാട്ടിലെ ഗ്യാങ്ങുകളിൽ ലീഡർ സ്ഥാനം വഹിച്ചു അങ്കമാലി അവരുടെ കുത്തകയാക്കി മാറ്റാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. 1000 കഥാപാത്രങ്ങളെ വച്ചുകൊണ്ട് ക്ലൈമാക്സിൽ 11 മിനിറ്റ് മുഴുനീള ഷോട്ട് എടുത്തു.