ബ്രോ ഡാഡി

2022 • 160 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ഹാസ്യ-നാടക ചിത്രമാണ് ബ്രോ ഡാഡി. ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും പുറമേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്.
പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2021 ജൂലൈ 15 ന് തെലുങ്കാനയിലെ ഹൈദരാബാദിൽ ആരംഭിച്ചു. 44 ദിവസം നീണ്ടുനിന്ന ചിത്രീകരണം 2021 സെപ്റ്റംബർ 6-ന് അവസാനിച്ചു. ബ്രോ ഡാഡി 2022 ജനുവരി 26-ന് Disney+ Hotstar-ൽ റിലീസ് ചെയ്തു.