ഡെസ്പിക്കബിൾ മി 2

2013 • 98 മിനിറ്റ്
PG
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

2013 ൽ ഇറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ കോമഡി ചലച്ചിത്രമാണ് ഡെസ്പിക്കബിൾ മി 2. 2010 ൽ ഇറങ്ങിയ ഡെസ്പിക്കബിൾ മി എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രം. യൂണിവേഴ്സൽ പിക്ചേഴ്സും ഇല്യൂമിനേഷൻ എന്റർടെയ്ൻമെൻറും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ സംവിധാനം പിയറി കോഫിൻ, ക്രിസ് റെനൗഡ് എന്നിവർ ചേർന്ന് നിർവഹിച്ചു. സിൻകോ പോൾ, കെൻ ദൗറിയോ എന്നിവർ ചേർന്ന കഥയെഴുതിയ ചിത്രത്തിന്റെ അനിമേഷൻ ഇല്യൂമിനേഷൻ മാക് ഗഫ് ആണ് നിർവഹിച്ചത്. സ്റ്റീവ് കരെൽ, റസ്സൽ ബ്രാൻഡ്, മിറാൻഡ കോസ്ഗ്രോവ്, എൽസി ഫിഷർ, ഡാന ഗയർ എന്നിവർ യഥാക്രമം ഗ്രൂ, ഡോ. നെഫാരിയോ, മാർഗോ, ആഗ്നസ്, എഡിത് എന്നിവരുടെ വേഷങ്ങൾ തുടർന്നും അവതരിപ്പിച്ചു. ആദ്യ ചിത്രത്തിൽ മിസ്സ് ഹാറ്റി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ ക്രിസ്റ്റൺ വിഗ് ഈ ചിത്രത്തിൽ ഏജന്റ് ലൂസി വൈൽഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പുതിയ അണിയറ അംഗങ്ങളിൽ ബെഞ്ചമിൻ ബ്രാറ്റ് എഡ്വേർഡ് "എൽ മാച്ചോ" പെരെസ് എന്ന വേഷവും സ്റ്റീവ് കൂഗൻ ആന്റി വില്ലൻ ലീഗിന്റെ തലവൻ സൈലാസ് റാംസ്ബോട്ടം എന്ന വേഷവും അവതരിപ്പിച്ചു.
ഡെസ്പിക്കബിൾ മി 2 2013 ജൂൺ 5 ന് ഓസ്ട്രേലിയയിൽ ആദ്യ പ്രദർശനത്തിന് എത്തി. ഈ ചിത്രം 2013 ജൂലൈ 3 ന് അമേരിക്കയിൽ പുറത്തിറങ്ങി.
റേറ്റിംഗ്
PG