യൂത്ത് റൺസ് വൈൽഡ്

1944 • 67 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

യൂത്ത് റൺസ് വൈൽഡ് മാർക്ക് റോബ്സൺ സംവിധാനം ചെയ്ത് ബോണിറ്റ ഗ്രാൻവില്ലെ, കെന്റ് സ്മിത്ത്, ജീൻ ബ്രൂക്ക്സ്, ഗ്ലെൻ വെർനൺ, വനേസ ബ്രൗൺ എന്നിവർ അഭിനയിച്ച് 1944 ൽ പുറത്തിറങ്ങിയ ഒരു ബി ചിത്രമാണ്. അശ്രദ്ധരായ മാതാപിതാക്കളെയും ജുവനൈൽ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ളതാണ് സിനിമയുടെ ഇതിവൃത്തം. വാൽ ല്യൂട്ടൺ ആണ് ചിത്രം നിർമ്മിച്ചത്. ജോൺ ഫാന്റെ, ഹെർബർട്ട് ക്ലൈൻ, ആർഡൽ വ്രെ എന്നിവർ ചേർന്ന് രചന നിർവ്വഹിച്ചു. വാൽ ല്യൂട്ടൺ സിനിമ നിർമ്മിച്ചെങ്കിലും, പൂർത്തീകരിച്ച് പുറത്തിറങ്ങിയ സിനിമയുടെ പതിപ്പ് യഥാർത്ഥത്തിൽ ചിത്രീകരിച്ചതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നതിനാൽ ചിത്രത്തിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും ഈ അഭ്യർത്ഥന RKO നിരസിച്ചിരുന്നു.