കഹാനി

2012 • 122 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

സുജോയ് ഘോഷ് സംവിധാനവും സഹ നിർമ്മാണവും ചെയ്ത് 2012 ൽ പുറത്തിറങ്ങിയ നിഗൂഢ ത്രില്ലർ ഹിന്ദി ഭാഷാചലച്ചിത്രമാണ് കഹാനി. വിദ്യ ബാലൻ, പരംബ്രത ചാറ്റർജി, നവാസുദ്ദീൻ സിദ്ദീഖി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. മികച്ച സംവിധായകൻ, മികച്ച നടി എന്നീ പുരസ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ദുർഗാപൂജ ഉത്സവ സമയത്ത് വിദ്യാബാലൻ കൊൽക്കത്തയിലെ തന്റെ കാണാതായ ഭർത്താവിനെ തിരയുന്ന വിദ്യ ബാഗിച്ചിയെന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു. ഈ ചിത്രം ലോകമെമ്പാടും 50 ദിവസത്തിനുള്ളിൽ 1.04 ബില്യൺ നേടി.
കഹാനിയുടെ സീക്വൻസ് ചിത്രമായ കഹാനി 2: ദുർഗ്ഗ റാണി സിംഗ് 2016 ഡിസംബർ രണ്ടിനു പുറത്തിറങ്ങി.