ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്

2007
PG-13
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ഡൈ ഹാർഡ് ഫിലിം സീരീസിലെ 2007 ൽ പുറത്തിറങ്ങിയ നാലാമത്തെ അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ലൈവ് ഫ്രീ അല്ലെങ്കിൽ ഡൈ ഹാർഡ്.
വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഡൈ ഹാർഡ് 4.0 എന്നാണ് അറിയപ്പെടുന്നത്. ലെൻ വൈസ്‌മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജോൺ മക്ളൈൻ ആയി ബ്രൂസ് വില്ലിസ് അഭിനയിച്ചു. അമേരിക്കൻ സ്റ്റേറ്റ് ന്യൂ ഹാംഷെയറിന്റെ സ്റ്റേറ്റ് മുദ്രാവാക്യം ആയ "ലൈവ് ഫ്രീ അല്ലെങ്കിൽ ഡൈ ഹാർഡ്" എന്ന വാക്യം ആണ് ചിത്രത്തിന്റെ പേരായി സ്വീകരിച്ചത്. അമേരിക്കൻ സർക്കാറിന്റെ വിവിധ വെബ്‌സൈറ്റുകളെ ഹാക്കുചെയ്യുന്ന സൈബർ തീവ്രവാദികളെ തടയാൻ സിനിമയിൽ ന്യൂ യോർക്ക് പോലീസ് ഡിറ്റക്റ്റീവ് ജോൺ മക്ളൈൻ പരാജയപ്പെടുത്തുന്നതാണ് കഥയുടെ ഉള്ളടക്കം. ബ്രിട്ടീഷ് ജേർണലിസ്ററ് ആയ ജോൺ കാർലിൻ വയർഡ് മാസികയ്ക്കായി 1997-ൽ എഴുതിയ "എ ഫെയർ‌വെൽ ടു ആർമ്സ്" എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്..
ലൈവ് ഫ്രീ ഓർ ഡൈ ഹാർഡ് 2007 ജൂൺ 27 ന് ആണ് റിലീസ് ചെയ്തത്. ഈ ചിത്രം മൊത്തം 383.4 മില്യൺ ഡോളർ അന്താരാഷ്ട്ര തലത്തിൽ കളക്ഷൻ നേടി. ഇത് ഡൈ ഹാർഡ് സീരീസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രമായി മാറി. നിരൂപകരിൽ നിന്ന് ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്, ഡൈ ഹാർഡ് സീരീസിനുള്ള ഒരു തിരിച്ചുവരവാണ് ഈ സിനിമയെ അവർ വിശേഷിപ്പിച്ചത്. എം‌പി‌എ‌എയിൽ നിന്ന് പി‌ജി -13 റേറ്റിംഗോടെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരേയൊരു ഡൈ ഹാർഡ് ചിത്രമാണിത്.
റേറ്റിംഗ്
PG-13