കുറുക്കന്റെ കല്യാണം

1982 • 120 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

സത്യൻ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം ആണ് കുറുക്കന്റെ കല്യാണം. 1982-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഡോ. പി. ബാലകൃഷ്ണൻ എഴുതിയതാണ്. പ്രായത്തിന്റെ അതിർവരമ്പുകൾക്കതീതമായ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വയസ്സിന്റെ പ്രായവ്യത്യാസം കണക്കാക്കാതെ, സരിതയ്ക്കുവേണ്ടി തലകറങ്ങി വീഴുന്ന ലജ്ജാശീലനും ഭീരുവും അന്തർമുഖനുമായ ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രനെ ചുറ്റിപ്പറ്റിയാണ് സിനിമ.
റിയാസ് ഫിലിംസിന്റെ ബാനറിൽ റഷീദ റഷീദാണ് ചിത്രം നിർമ്മിച്ചത്. സൂരി ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സീറോ ബാബു സംഗീതം നൽകിയ ഒറിജിനൽ ഗാനങ്ങളും ഗുണ സിംഗിന്റെ പശ്ചാത്തലസംഗീതവും ഈ ചിത്രത്തെ മനോഹരമാക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടനും എഡിറ്റിംഗ് ജി വെങ്കിട്ടരാമനും നിർവഹിച്ചു. എസ് വി ശേഖർ നായകനായി ആവതെല്ലാം പെണ്ണാളെ എന്ന പേരിൽ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു.