മഗധീര

2009 • 158 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

എസ്സ്.എസ്സ് രാജമൗലി സംവിധാനം ചെയ്ത് അല്ലു അരവിന്ദ് നിർമിച്ച് 2009ൽ തീയേറ്ററുകളിൽ എത്തിയ ചരിത്രാധിഷ്ഠിത ചലചിത്രമാണ് മഗധീര. രാം ചരൺ തേജയും കാജൽ അഗർ‌വാളുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഹരിയും ദേവ് ഗില്ലും മറ്റ് ചില പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. 40 കോടി രൂപമുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം തെലുഗു ചലചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ്. മഗധീര ലോകം മുഴുവനുമായി ഏകദേശം 150 കോടി രൂപയോളം സമാഹരിച്ചു. ധീര ദി വാരിയർ എന്ന പെരിൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തി.