അലക്സാണ്ടർ സക്കുറോവ് സംവിധാനം ചെയ്ത 1997-ലെ റഷ്യൻ ചലച്ചിത്രമാണ് മദർ ആൻഡ് സൺ. അമ്മയും മകനും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ചിത്രത്തിലൂടെയാണ് സുഖറോവ് അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്നത്. മാനുഷിക ബന്ധങ്ങളിലെ അർഥതലങ്ങൾ തേടുന്ന ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രമാണിത്. ഈ ത്രയത്തിലെ രണ്ടാമത് ചിത്രം ഫാദർ ആൻഡ് സൺ 2003-ൽ പുറത്തിറങ്ങുകയും മൂന്നാമത് ചിത്രം ടു ബ്രദേർഴ്സ് ആൻഡ് എ സിസ്റ്റർ നിർമ്മാണ ഘട്ടത്തിലുമാണ്.