ഊഴം

2016
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഊഴം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജി. ജോർജ്ജ്, ആന്റ്റോ പടിഞ്ഞാറേക്കര എന്നിവർ ചേർന്നാണ്. ബാലചന്ദ്രമേനോൻ, ദിവ്യ പിള്ള, നീരജ് മാധവ്, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രതികാരകഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാംദത് സൈനുദ്ദീൻ ആണ്. 2016 സെപ്തംബർ 8 ന് ഊഴം പ്രദർശനത്തിനെത്തി.