ടാക്സി ഡെർമിയ

2009 • 90 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ഗ്വോർക്കി പാൽഫി സംവിധാനം ചെയ്ത ഹംഗറി ചിത്രം.
മൂന്ന് തലമുറകളുടെ കഥയാണിത്. ഹംഗേറിയൻ സൈന്യത്തിലെ ഒരു താഴ്ന്ന ജോലിക്കാരനാണ് മോറോസ് ഗോവനായി പെൺസൻ. ഒരു ലെഫ്റ്റനന്റിന്റേയും കുടുംബത്തിന്റേയും ഒപ്പം വേല ചെയ്ത് കഴിയുന്ന അയാളെ ആ കുടുംബം പരിഗണിക്കുന്നത് വലരെ മോശമായിട്ടാണ്. അവരുടെ കക്കൂസിനടുത്താണ് അയാളുടെ കിടപ്പറ. അവിടെ കിടന്ന് അയാൾ സ്വപ്നങ്ങൾ കാണുന്നു. പ്രത്യേകിച്ചും ആ കുടുബത്തെ പറ്റിയുള്ള ലൈംഗികസ്വപ്നങ്ങൾ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അയാൾ കൊല്ലപ്പെടുകയാണ് ഉണ്ടായത്. യജനമാനനായ ലെഫ്റ്റനന്റിന്റെ കൈകൊണ്ട് തന്നെ. അയാളുടെ മകൻ കാൽമനെ ലെഫ്റ്റ്നന്റ് എടുത്തുവളർത്തുന്നു. അയാൾ ഹംഗറിയിലെ പ്രസിദ്ധ ക്ഷിപ്രഭോജിയായി മാറുന്നു. അക്കാലത്ത് ക്ഷിപ്രഭോജനം ഒരു കായിക ഇനമായി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. അയാളുടെ മകൻ ലകോസ്ക്കയാകട്ടെ മൃഗരൂപങ്ങൾ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന ഒരു ടാസ്കി ഡെർമിറ്റ് ആയിട്ടാണ് മാറുന്നത്.