ഉട്താ പഞ്ചാബ്

2016 • 132 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

അഭിഷേക് ചൗബെയ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ഉട്താ പഞ്ചാബ്. ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ മയക്കുമരുന്നു മാഫിയയെയും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് പറയുന്ന ചിത്രം സെൻസർ ബോർഡിന്റെ വിവാദ ഇടപെടൽ കൊണ്ട് റിലീസിനു മുൻപ് തന്നെ ജനശ്രദ്ധ ആകർഷിച്ചു. ഷാഹിദ് കപൂർ, കരീന കപൂർ, ആലിയ ഭട്ട്, ദിൽജിത്ത് ദോസാംജ് എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ പൊതുജനങ്ങൾക്കു സ്വീകാര്യമല്ലാത്ത രംഗങ്ങൾ ഒഴിവാക്കണമെന്ന പേരിൽ 89 കട്ടുകൾ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നുവെങ്കിലും മുംബൈ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ഒരു രംഗം മാത്രം നീക്കം ചെയ്ത് 2016 ജൂൺ 17-ന് ചിത്രം പ്രദർശനത്തിനെത്തി. 58 ലക്ഷം അമേരിക്കൻ ഡോളർ മുതൽമുടക്കി നിർമ്മിച്ച ചിത്രം ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ നിന്ന് 150 ലക്ഷം ഡോളർ വരുമാനം നേടി. 62-ാമത് ഫിലിംഫെയർ പുരസ്കാര ദാനച്ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരവും മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡും ഉഡ്താ പഞ്ചാബ് സ്വന്തമാക്കി.