താരെ സമീൻ പർ

2007 • 140 മിനിറ്റ്
PG
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ'. ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്. പ്രസൂൺ ജോഷിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശങ്കർ-എഹ്സാൻ-ലോയ് ത്രയമാണ്‌.
എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ് എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ 'താരെ സമീൻ പർ' എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
വടക്കേ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഈ ചിത്രത്തിന്റെ വീഡിയോ വിതരണാവകാശം അന്തർദേശീയ സ്റ്റുഡിയോ ആയ വാൾട്ട് ഡിസ്‌നി കമ്പനി വാങ്ങുകയുണ്ടായി. ഒരു വിദേശ സ്റ്റുഡിയോ, ഭാരതത്തിൽ നിന്നുള്ള ഒരു ചലച്ചിത്രത്തിന്‌ ആദ്യമായാണ്‌ വീഡിയോ വിതരണാവകാശം വാങ്ങുന്നത്.
2008-ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയർ പുരസ്കാരം താരെ സമീൻ പർ നേടി. കൂടാതെ ഡൽഹി സർക്കാർ ഈ ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
റേറ്റിംഗ്
PG