ഈ ഷോയെക്കുറിച്ച്

മഹാഭാരതം ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ പുരാണ പരമ്പരയാണ്.മഹാഭാരതത്തെ ആസ്പദമാക്കിയാണ് ഈ പരമ്പര 2013-ൽ നിർമ്മിച്ചരിക്കുന്നത്.സ്വസ്തിക് പിക്ചേർഴ്സ് ആണ് ഈ പരമ്പരയുടെ നിർമ്മാതാക്കൾ. സൗരബ് രാജ് ജെയ്ൻ, ഷഹീർ ഷെയ്ഖ്, പൂജാ ശർമ, ആരവ് ചൗധരി തുടങ്ങിയവർ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. ദേവ്ദത്ത് പട്നായിക് രചന നിർവ്വഹിച്ചിരിക്കുന്ന ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത് 2013 സെപ്റ്റംബർ 16-ന് ഹിന്ദി ടെലിവിഷൻ ചാനലായ സ്റ്റാർ പ്ലസിലായിരുന്നു. ഓസ്കാർ പുരസ്കാര ജേതാവുകൂടിയായ ഭാനു അത്തയ്യയാണ് ഈ പരമ്പരയ്ക്കവശ്യമായ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. സ്റ്റാർ പ്ലസ്സിൽ കാണിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡ് 16 ആഗസ്റ്റ്‌ 2014ൽ സംപ്രേഷണം ചെയ്തു.