ഈ ഷോയെക്കുറിച്ച്

നസർ,4 ലയൺസ് ഫിലിംസ് നിർമ്മിച്ച് ആതിഫ് ഖാൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഫാന്റസി ത്രില്ലർ പരമ്പരയാണ് ഇത് സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്യുകയും ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങും ചെയ്യുന്നു.
പരമ്പരയുടെ ഒന്നാം സീസൺ 30 ജൂലൈ 2018 മുതൽ 18 ഫെബ്രുവരി 2020 വരെ സംപ്രേഷണം ചെയ്തു. ഇതിൽ മൊണാലിസ, ഹർഷ് രജ്പുത്, നിയതി ഫട്‌നാനി എന്നിവർ അഭിനയിക്കുകയും ജനപ്രീതി നേടുന്നതിന് പുറമെ TRP ചാർട്ടുകളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
പരമ്പരയുടെ രണ്ടാം സീസൺ, 2020 ഫെബ്രുവരി 19 ന് സംപ്രേഷണം ആരംഭിക്കുകയും മൊണാലിസയും ശ്രുതി ശർമ്മയും അഭിനയിക്കുകയും ചെയ്തു.രണ്ടാം സീസണിന് നല്ല റേറ്റിംഗുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് -19ന്റെ സാഹചര്യവും ഉയർന്ന ബഡ്ജറ്റും കാരണം നസറിന്റെ രണ്ടാം സീസൺ 23 എപ്പിസോഡുകൾ കൊണ്ട് അവസാനിച്ചു.
നസറിൻ്റെ ഒരു ടെലിഫിലിം 2021 ഒക്ടോബർ 10 ന് അങ്കഹീ ദസ്താൻ - നാസർ എന്ന പേരിൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തു.