ഈ ഷോയെക്കുറിച്ച്

വാൾട്ടർ തെവിസിന്റെ 1983 ലെ നോവലിനെ അടിസ്ഥാനമാക്കി 2020 ൽ പുറത്തിറങ്ങിയ ഒരു മിനിപരമ്പര ആണ് ദ ക്വീൻസ് ഗാംബിറ്റ്. സ്കോട്ട് ഫ്രാങ്ക് രചനയും സംവിധാനവും രചിച്ച ഈ പരമ്പര അദ്ദേഹം അലൻ സ്കോട്ടിനൊപ്പം ആണ് സൃഷ്ടിച്ചത്. 1950 കളുടെ മധ്യത്തിൽ തുടങ്ങി 1960 കളിലേക്ക് നീങ്ങുന്ന ഈ കഥ, അനാഥയായ ബെത്ത് ഹാർമോൺ എന്ന ചെസ്സ് ബാലപ്രതിഭയുടെ ജീവിതത്തെ പിന്തുടരുന്നു.
2020 ഒക്ടോബർ 23 ന് നെറ്റ്ഫ്ലിക്സ് ദി ക്വീൻസ് ഗാംബിറ്റ് പുറത്തിറക്കി. പുറത്തിറങ്ങി നാല് ആഴ്ചകൾക്ക് ശേഷം ഇത് നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മിനിപരമ്പരയായി മാറി. ടെയ്‌ലർ-ജോയിയുടെ അഭിനയം, ഛായാഗ്രഹണം, നിർമ്മാണ മൂല്യങ്ങൾ എന്നിവ നിരൂപകപ്രശംസ പിടിച്ചുപറ്റി. ചെസ്സ് കമ്മ്യൂണിറ്റിയിൽ നിന്നും പരമ്പരക്ക് മികച്ച പ്രതികരണം ലഭിക്കുകയും, ചെസ്സ് മത്സരത്തോടുള്ള പൊതുതാല്പര്യം വർദ്ധിപ്പിക്കുവാനും ഈ മിനിപരമ്പരക്ക് കഴിഞ്ഞു.