ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് ദി എൻവിറോണ്മെന്റ് ഉം ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി തയ്യാറാക്കിയ മൊബൈൽ ആപ്പാണ് സജ്ജം. കോവിഡ് 19 മഹാമാരിയുടെ കേരളത്തിലെ സ്ഥിതി, കാലാവസ്ഥ വ്യതിയാനങ്ങളുടെ വിവരങ്ങൾ, മഴ സാദ്യത, ഡാമിലേയും നദിയിലെയും ജല നിരപ്പ്, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുവാനുള്ള നമ്പറുകൾ എന്നിവ ഈ ആപ്പിൽ ലഭ്യമാണ്.