തളർന്ന മനസ്സിൽ കുളിർമ്മയുടെ കുരുന്നു പാകുന്ന വിവരണം. താളങ്ങൾ തെറ്റുന്ന നിമിഷങ്ങളിൽ താങ്ങായി തണലായി നടത്തുന്നു ഈ പുസ്തകം. കല്ലും മുള്ളും നിറഞ്ഞ ജീവിതയാത്രയെ സുന്ദരമാക്കുക എന്നത് ശ്രദ്ധേയമാണ് ഓരോ വരികളിലും. വായനക്കാരുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ഒഴുകിവരുന്ന നേർവഴികളുടെ പ്രാധാന്യം വളരെ വലുതാണ്.