ബാല്യത്തിന്റെ വഴിയാണ് അന്വേഷണം. തീക്ഷ്ണമായ ജിജ്ഞാസകളുടെ ഉൾവിളിയാണ് വളർച്ചയുടെ ജാഗ്രത സാധ്വമാകുന്നത്. പതിമൂന്ന് വയസ്സിന്റെ കുസൃതികൾക്കപ്പുറം വായിക്കാൻ കഴിയുന്ന ഒരു ഭാഷയും യുക്തിയും കഥയിൽ സന്നിവേശിപ്പിക്കുന്നതിൽ കുഞ്ഞു നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. ഇന്നുവരെ കഥാലോകം പറയാത്ത കഥ. ഭൂതകാലകാഴ്ചയുടെ വിസ്മയിപ്പിക്കുന്ന അവതരണത്തിലൂടെ എഴുത്തുകാരി തന്റേതായ ഒരു വഴി നോവൽ സാഹിത്വത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ആകാംക്ഷയുടെ പിരിമുറുക്കം ആദ്വാവസാനം നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു.
ഏവരും വായിക്കേണ്ട മനോഹരമായ ഒരു കുറ്റാന്വേഷണ നോവൽ.