About the Author
വിനോദ് നാരായണന്
മലയാളസാഹിത്യഭൂമികയില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെയും ബാലസാഹിത്യ കൃതികളിലൂടെയും തന്റേതായ ചെറിയ ഒരിടം സ്ഥാപിച്ച എഴുത്തുകാരന്. 160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 1997 ല്‍ മംഗളം വാരിക ആയിരുന്നു. പക്ഷികള്‍ ചേക്കേറുന്നിടം എന്ന ആ കഥയില്‍ തുടങ്ങിയ എഴുത്തു ജീവിതം ഇന്നും തുടരുന്നു. ആദ്യ നോവല്‍ മായക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രസാധകരിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖ ഇല്ലസ്ട്രേ്റ്ററായ അനില്‍ നാരായണന് ഇദ്ദേഹത്തിന്റെ അനുജനാണ്. ഇവരുടെ കൂട്ടുകെട്ടിലൂടെ നിരവധി ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
1975 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കരയില്‍. എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി അല്പകാലം ജോലി നോക്കി. പിന്നീട് ഫ്രീലാന്‍സ് എഴുത്തുകാരനായി. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തില്‍ താമസിക്കുന്നു.
വിലാസം
ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്
ചെമ്പ്, വൈക്കം. കോട്ടയം ജില്ല. പിന്‍കോഡ് 686608
Whatsapp: 9567216134
Email : boonsenter@gmail.com
Website : www.nynabooks.com