കടലിലേയ്ക്കുള്ള സവാരിക്കാർ: ജെ.എം.സിംഗിന്‍റെ പ്രശസ്തനാടകം

Nyna Books
Ebook
60
Pages

About this ebook

ഐറിഷ് നാടകകൃത്തായ ജെ.എം. സിംഗ് ആരന്‍ ദ്വീപുകളിലെ കടല്‍ മക്കളുടെ സാഹസികയാത്രകളെ അരങ്ങിലേക്ക് മനോഹരമായി ആവിഷ്കരിച്ച നാടകമാണ് 1904 ല്‍ എഴുതപ്പെട്ട ‘റൈഡേഴ്സ് റ്റു ദ സീ’. ഈ നാടകത്തെ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജിലെ ഇംഗ്ളീഷ് വിഭാഗം പ്രൊഫസറായ ഡോക്ടര്‍ ലിമ ആന്‍റണി ലളിതവും സ്വതന്ത്രവുമായി പുനരാഖ്യാനം നടത്തി മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകമാണ് ‘കടലിലേക്കുള്ള സവാരിക്കാര്‍.’

ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നത് അവരുടെ പുണ്യമാണ്, ദുരന്തത്തില്‍ ഏകാന്തനായ മനുഷ്യനല്ലാതെ മറ്റാരുമില്ല എന്നതാണ് അവന്‍റെ മഹത്വം. അവന്‍ മരിക്കുന്നു, അപ്പോള്‍ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ പുണ്യമാണ് അവരുടെ ഏകാന്തതയെ മഹത്തരമാക്കുന്നത്. 

എല്ലാ കഥാപാത്രങ്ങളെയും നിലം പരിശാക്കിയ വലിയ കൊടുങ്കാറ്റിന് ശേഷം, വിലാപവും ഭീതിയുമെല്ലാം നമുക്കാര്‍ക്കും ഗ്രഹിക്കാന്‍ പറ്റാത്ത ഒരു വലിയ ശാന്തതയില്‍ വിലയം പ്രാപിക്കുന്നതുകൊണ്ടാകാം ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹത്തായ ആധുനിക ദുരന്ത നാടകമായി 'കടലിലേയ്ക്കുള്ള സവാരിക്കാര്‍' നിലകൊള്ളുന്നത്.

ഭാഷാ ഗവേഷകയായ ഡോക്ടര്‍ ലിമ ആന്‍റണിയുടെ രണ്ടാമത്തെ പുസ്തമാണ് നൈന ബുക്സ് പ്രസിദ്ധീകരിക്കുന്നത്. ആദ്യപുസ്തകം അമേരിക്കന്‍ നാടക രചയിതാവായ ടെന്നസി വില്യംസിന്‍റെ ‘The case of crushed petunias' എന്ന നാടകത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനമായ ‘പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍’ ആയിരുന്നു. 

 

About the author

കേരളത്തിലെ ആലുവ സെന്‍റ് സേവിയേഴ്സ് കോളജ് ഫോര്‍ വിമന്‍ എന്ന കലാലയത്തിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍  പതിനഞ്ച് വര്‍ഷമായി ഡോ. ലിമ ആന്‍റണി അസിസ്റ്റന്‍റ് പ്രഫസറാണ്. അതോടൊപ്പം കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വ കലാശാലയുടെ കീഴില്‍ ഒരു റിസര്‍ച്ച് ഗൈഡ് കൂടിയാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളള ഡോ. ലിമ, പ്രശസ്ത ബ്രിട്ടിഷ് കവിയായ ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സിന്‍റെ കൃതികളിലെ കാവ്യഭംഗിയുടെ സവിശേഷതകളും പ്രാചീന ഭാരതത്തിലെ സൗന്ദര്യ ശാസ്ത്ര സങ്കല്പങ്ങളുമായി നടത്തിയ താരതമ്യ പഠനത്തിലാണ് പി.എച്ച്.ഡി. ബിരുദം നേടിയി ട്ടുള്ളത്.  ദേശീയ തലത്തില്‍ നിരവധി കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പ്രശസ്ത വിദേശ ഗവേഷണ ജേര്‍ണലിന്‍റെ പരിശോധനസമിതിയില്‍ അംഗവുമാണ്



Rate this ebook

Tell us what you think.

Reading information

Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.