Sunanda Menon Murder Case സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ്: Malayalam Crime thriller novel

Nyna Books
5.0
2 reviews
Ebook
200
Pages

About this ebook

ക്രൈം നമ്പര്‍ 442-088-1995 

സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് 

1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.


Ratings and reviews

5.0
2 reviews
BOONS ENTERTAINMENTS
January 6, 2023
The latest Malayalam crime thriller
Kudamalur Sharma
January 6, 2023
Super crime thriller

About the author

About the Author

വിനോദ് നാരായണന്‍


മലയാളസാഹിത്യഭൂമികയില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെയും ബാലസാഹിത്യ കൃതികളിലൂടെയും തന്‍റേതായ ചെറിയ ഒരിടം സ്ഥാപിച്ച എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 1997 ല്‍ മംഗളം വാരിക ആയിരുന്നു. പക്ഷികള്‍ ചേക്കേറുന്നിടം എന്ന ആ കഥയില്‍ തുടങ്ങിയ എഴുത്തു ജീവിതം ഇന്നും തുടരുന്നു. ആദ്യ നോവല്‍ മായക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രസാധകരിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖ ഇല്ലസ്ട്രേ്റ്ററായ അനില്‍ നാരായണന്‍ ഇദ്ദേഹത്തിന്‍റെ അനുജനാണ്. ഇവരുടെ കൂട്ടുകെട്ടിലൂടെ നിരവധി ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 


1975 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കരയില്‍.  എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി അല്‍പകാലം ജോലി നോക്കി. പിന്നീട് ഫ്രീലാന്‍സ് എഴുത്തുകാരനായി. സ്വന്തമായി പുസ്തകപ്രസാധക സംരംഭം ഉണ്ട്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തില്‍ താമസിക്കുന്നു. 


വിലാസം

ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്

ചെമ്പ്, വൈക്കം. കോട്ടയം ജില്ല. പിന്‍കോഡ് 686608

 

Whatsapp: 9567216134 

Email : boonsenter@gmail.com 

Website : www.nynabooks.com


Reading information

Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.