Meta-ൽ നിന്നുള്ള WhatsApp Business
WhatsApp-ൽ ബിസിനസ് സാന്നിധ്യം നിലനിർത്താനും നിങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ കാര്യക്ഷമമായി ഇടപെടാനും നിങ്ങളുടെ ബിസിനസ് വളർത്താൻ സഹായിക്കാനും WhatsApp Business നിങ്ങളെ പ്രാപ്തമാക്കുന്നു.
ബിസിനസിനും സ്വകാര്യ ഉപയോഗത്തിനുമായി നിങ്ങൾക്ക് പ്രത്യേകം ഫോൺ നമ്പറുകൾ ഉണ്ടെങ്കിൽ, ഒരേ ഫോണിൽ തന്നെ WhatsApp Business-ഉം WhatsApp Messenger-ഉം ഇൻസ്റ്റാൾ ചെയ്യാനും വ്യത്യസ്ത നമ്പറുകളിൽ അവ രജിസ്റ്റർ ചെയ്യാനുമാകും.
WhatsApp Messenger-ൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമെ, WhatsApp Business-ൽ ഇനിപ്പറയുന്നവയും ഉണ്ടാകും:
• ബിസിനസ് പ്രൊഫൈൽ: നിങ്ങളുടെ വെബ്‌സൈറ്റ്, ലൊക്കേഷൻ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിങ്ങനെയുള്ള ഉപയോഗപ്രദമായ വിവരങ്ങൾ കണ്ടെത്താൻ നിങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാൻ നിങ്ങളുടെ ബിസിനസിനായി ഒരു പ്രൊഫൈൽ സൃഷ്ടിക്കുക.
• ബിസിനസ് മെസേജിംഗ് ടൂളുകൾ: നിങ്ങൾ സ്ഥലത്തില്ലാത്തപ്പോൾ അത് സൂചിപ്പിക്കാൻ ‘സ്ഥലത്തില്ല’ മെസേജുകളും നിങ്ങളുടെ ഉപഭോക്താക്കൾ ആദ്യമായി നിങ്ങൾക്ക് മെസേജ് അയയ്ക്കുമ്പോൾ പരിചപ്പെടുത്താനായി ആശംസാ മെസേജുകളും അയച്ചുകൊണ്ട് നിങ്ങളുടെ ഉപഭോക്താക്കളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കുക.
• ലാൻഡ്‌ലൈൻ/ഫിക്സ്ഡ് നമ്പർ സപ്പോർട്ട്: ഒരു ലാൻഡ്‌ലൈൻ (അല്ലെങ്കിൽ ഫിക്സ്ഡ് ഫോൺ) ഫോൺ നമ്പറിലും നിങ്ങൾക്ക് WhatsApp Business ഉപയോഗിക്കാനാകുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ആ നമ്പറിലേക്കും നിങ്ങൾക്ക് മെസേജ് അയയ്ക്കാൻ കഴിയും. വേരിഫിക്കേഷൻ നടക്കുമ്പോൾ ഫോൺ കോൾ വഴി കോഡ് ലഭിക്കാൻ “എന്നെ വിളിക്കൂ” ഓപ്ഷൻ തിരഞ്ഞെടുക്കുക.
• WHATSAPP MESSENGER-ഉം WHATSAPP BUSINESS-ഉം ഉപയോഗിക്കുക: ഒരേ ഫോണിൽ തന്നെ നിങ്ങൾക്ക് WhatsApp Business-ഉം WhatsApp Messenger-ഉം ഉപയോഗിക്കാം, ഓരോ ആപ്പിനും പ്രത്യേകം ഫോൺ നമ്പർ ഉണ്ടായിരിക്കണമെന്ന് മാത്രം.
• WHATSAPP വെബ്: നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ബ്രൗസറിൽ നിന്ന് തന്നെ നിങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ കാര്യക്ഷമമായി ആശയവിനിമയം നടത്താം.
WhatsApp Messenger-ന്റെ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി WhatsApp Business നിർമ്മിച്ചിരിക്കുന്നതിനാൽ, മൾട്ടിമീഡിയ അയയ്ക്കൽ, സൗജന്യ കോളുകൾ വിളിക്കൽ*, സൗജന്യ രാജ്യാന്തര മെസേജിംഗ്, ഗ്രൂപ്പ് ചാറ്റ്, ഓഫ്‌ലൈൻ മെസേജുകൾ എന്നിങ്ങനെ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
*ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് സേവനദായകനുമായി ബന്ധപ്പെടുക:
ശ്രദ്ധിക്കുക: WhatsApp Messenger-ൽ നിന്ന് WhatsApp Business-ലേക്ക് ചാറ്റ് ബാക്കപ്പുകൾ പുനഃസ്ഥാപിച്ച് കഴിഞ്ഞാൽ, WhatsApp Messenger-ലേക്ക് അത് വീണ്ടും പുനഃസ്ഥാപിക്കാൻ നിങ്ങൾക്കാകില്ല. മടങ്ങാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ, WhatsApp Business ഉപയോഗിക്കാൻ തുടങ്ങും മുമ്പ്, നിങ്ങളുടെ ഫോണിലെ WhatsApp Messenger ബാക്കപ്പ് കമ്പ്യൂട്ടറിലേക്ക് പകർത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
---------------------------------------------------------
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ഞങ്ങൾക്ക് എപ്പോഴും അതിയായ ആഗ്രഹമുണ്ട്!
എന്തെങ്കിലും ഫീഡ്‌ബാക്കോ സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ഇനിപ്പറയുന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക:
smb@support.whatsapp.com
അല്ലെങ്കിൽ ഞങ്ങളെ twitter-ൽ ഫോളോ ചെയ്യുക:
http://twitter.com/WhatsApp
@WhatsApp
---------------------------------------------------------
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 1