നിങ്ങളുടെ Android ഫോണും ഹെഡ്‌ഫോണും മാത്രം ഉപയോഗിച്ച്, കേൾവിക്കുറവുള്ളർക്ക് അവരുടെ ദൈനംദിന സംഭാഷണങ്ങളും ചുറ്റുമുള്ള ശബ്‌ദങ്ങളും മെച്ചപ്പെട്ട രീതിയിൽ കേൾക്കാൻ സഹായിക്കുന്ന സേവനമാണ് സൗണ്ട് ആംപ്ലിഫയർ. നിങ്ങൾക്ക് ചുറ്റുമുള്ള ശബ്‌ദവും ഉപകരണത്തിലെ ശബ്‌ദവും ഫിൽട്ടർ ചെയ്യാനും മെച്ചപ്പെടുത്താനും ആംപ്ലിഫൈ ചെയ്യാനും സൗണ്ട് ആംപ്ലിഫയർ ഉപയോഗിക്കുക.
ഫീച്ചറുകൾ• മെച്ചപ്പെട്ട രീതിയിൽ സംഭാഷണം മനസിലാക്കാൻ അനാവശ്യ ശബ്‌ദങ്ങൾ കുറയ്ക്കുന്നു.
• ബഹളങ്ങളുള്ള സാഹചര്യങ്ങളിൽ സംഭാഷണ മോഡ് ഉപയോഗിച്ച് സംസാരിക്കുന്നയാളുടെ ശബ്‌ദം ഫോക്കസ് ചെയ്യുന്നു. (Pixel 3-യിലും അതിന് ശേഷമുള്ള പതിപ്പുകളിലും ലഭ്യമാണ്.)
• സംഭാഷണങ്ങളോ ടിവി ഓഡിയോയോ പ്രഭാഷണങ്ങളോ കേൾക്കൂ. ദൂരെയുള്ള ഉറവിടങ്ങളിൽ നിന്നുള്ള ഓഡിയോയ്ക്ക് Bluetooth ഹെഡ്‌ഫോണുകളാണ് നിർദ്ദേശിക്കുന്നത്. (Bluetooth ഹെഡ്‌ഫോണുകളിലെ ശബ്‌ദ പ്രക്ഷേപണം വെെകാൻ ഇടയുണ്ട്.)
• ചുറ്റുമുള്ള സംഭാഷണത്തിനോ ഉപകരണത്തിൽ പ്ലേ ചെയ്യുന്ന മീഡിയയ്‌ക്കോ ഉള്ള നിങ്ങളുടെ കേൾവി അനുഭവം വ്യക്തിപരമാക്കുക. നോയ്‌സ് കുറയ്ക്കാനും കുറഞ്ഞ ആവൃത്തിയുള്ളതോ ഉയർന്ന ആവൃത്തിയുള്ളതോ പതിയെയുള്ളതോ ആയ ശബ്‌ദങ്ങൾ ബൂസ്റ്റ് ചെയ്യാനുമാകും. രണ്ട് ചെവികൾക്കുമായോ ഓരോ ചെവിക്കും പ്രത്യേകമായോ മുൻഗണനകൾ സജ്ജീകരിക്കുക.
• ഉപയോഗസഹായി ബട്ടണോ ജെസ്ച്ചറോ ദ്രുത ക്രമീകരണമോ ഉപയോഗിച്ച് സൗണ്ട് ആംപ്ലിഫയർ ഓണാക്കുക, ഓഫാക്കുക. ഉപയോഗസഹായി ബട്ടൺ, ജെസ്ച്ചർ, ദ്രുത ക്രമീകരണം എന്നിവയെ കുറിച്ച് കൂടുതലറിയുക:
https://support.google.com/accessibility/android/answer/7650693ആവശ്യകതകൾ• Android 8.1-ലും അതിന് ശേഷമുള്ള പതിപ്പുകളിലും ലഭ്യമാണ്.
• നിങ്ങളുടെ Android ഉപകരണം ഹെഡ്‌ഫോണുകളുമായി ജോടിയാക്കുക.
• സംഭാഷണ മോഡ് നിലവിൽ Pixel 3-ലും അതിന് ശേഷമുള്ള പതിപ്പുകളിലുമാണ് ലഭ്യമാകുന്നത്.
സൗണ്ട് ആംപ്ലിഫയറുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫീഡ്‌ബാക്ക് ഇമെയിൽ വഴി ഞങ്ങൾക്ക് അയയ്ക്കൂ: sound-amplifier-help@google.com. സൗണ്ട് ആംപ്ലിഫയറിന്റെ ഉപയോഗം സംബന്ധിച്ച സഹായത്തിന്,
https://g.co/disabilitysupport സന്ദർശിച്ച് ഞങ്ങളെ ബന്ധപ്പെടുക.
അനുമതികൾ സംബന്ധിച്ച അറിയിപ്പ്•
മൈക്രോഫോൺ: മൈക്രോഫോണിലേക്കുള്ള ആക്‌സസ്, ആംപ്ലിഫിക്കേഷനും ഫിൽട്ടറിംഗിനുമായി ഓഡിയോ പ്രോസസ് ചെയ്യാൻ സൗണ്ട് ആംപ്ലിഫയറിനെ അനുവദിക്കും. ഒരു ഡാറ്റയും ശേഖരിക്കുകയോ സംഭരിക്കുകയോ ചെയ്യില്ല.
•
ഉപയോഗസഹായി സേവനം: ഉപയോഗസഹായി സേവനമായതിനാൽ, ഈ ആപ്പിന് നിങ്ങളുടെ പ്രവർത്തനങ്ങളും നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റും നിരീക്ഷിക്കാനും വിൻഡോയിലെ ഉള്ളടക്കം വീണ്ടെടുക്കാനുമാകും.