Microsoft To Do: Lists & Tasks

4.7
361K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കി മാറ്റുന്ന ലളിതവും സമർത്ഥവുമായ ചെയ്യേണ്ടത് ലിസ്റ്റാണ് Microsoft To Do. ഇത് ജോലിക്കുള്ളതോ സ്‌കൂളിനുള്ളതോ വീട്ടിനുള്ളതോ ആകട്ടെ, നിങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കും കുറയ്‌ക്കാനും To Do സഹായിക്കും. ലളിതമായ പ്രതിദിന വർക്ക്‌ഫ്ലോ സൃഷ്‌ടിക്കാൻ നിങ്ങളെ ശക്തിപ്പെടുത്തുന്നതിന്, ഇത് സമർത്ഥമായ സാങ്കേതികവിദ്യയും മനോഹരമായ രൂപകൽപ്പനയും സംയോജിപ്പിക്കുന്നു.

നിങ്ങളുടെ ദിവസം ഓർഗനൈസ് ചെയ്‌ത് ആസൂത്രണം ചെയ്യൂ

To Do-വിന്‍റെ സമർത്ഥമായ നിർദ്ദേശങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യുക, ഓരോ ദിവസവും പൂർത്തിയാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചുമതലകളോ ചെയ്യേണ്ട കാര്യങ്ങളോ വീട്ടുജോലികളോ പൂർത്തിയാക്കുക. സ്‌കൂളിൽ നിന്നോ ഓഫീസിൽ നിന്നോ ഗ്രോസറി സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ നിങ്ങൾ ലോകം ചുറ്റി യാത്ര ചെയ്യുകയാണെങ്കിലോ പോലും, ചെയ്യേണ്ടത് ആക്സസ് ചെയ്യുന്നതിന്, To Do നിങ്ങളുടെ ഫോണിനും കമ്പ്യൂട്ടറിനും ഇടയിൽ സമന്വയിപ്പിക്കുന്നു.

കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും നിങ്ങളുടെ ലിസ്റ്റുകൾ പങ്കിടൂ

പൊതുവായ ലിസ്റ്റുകളിലും ചുമതലകളിലും സഹകരിച്ച് പ്രവർത്തിക്കാനും നിങ്ങളുടെ ലക്ഷ്യങ്ങൾ അനായാസം കൈവരിക്കാനും ലിസ്റ്റ് പങ്കിടൽ നിങ്ങളെ പ്രാപ്‌തമാക്കുന്നു. ഞങ്ങളുടെ പങ്കിടൽ ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ടീമുമായി ഔദ്യോഗിക ഇനങ്ങളുടെ ലിസ്റ്റോ, പങ്കാളിയുമായി ഗ്രോസറി ഷോപ്പിംഗ് ലിസ്റ്റോ പങ്കിടണമെന്നുണ്ടെങ്കിൽ, അത് ഏകോപിപ്പിച്ച് ചെറുടീമുകൾക്കും ഓരോരുത്തർക്കായി നേരിട്ടും സഹകരിച്ച് പ്രവർത്തിക്കുന്നത് ഞങ്ങൾ എളുപ്പമാക്കി മാറ്റുന്നു. കാര്യങ്ങൾ ഒരുമിച്ച് ചെയ്‌തുതീർക്കുന്നത് മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു!

നിങ്ങളുടെ ചുമതല ചെറിയ, പ്രവർത്തനം നിർവ്വഹിക്കാനാകുന്ന ഇനങ്ങളായി വിഭജിക്കൂ

ചെയ്യേണ്ടവയെല്ലാം ചെറിയതും കൂടുതൽ പ്രവർത്തനം നിർവ്വഹിക്കാനാകുന്നതുമായ ഭാഗങ്ങളായി വിഭജിക്കാൻ അനുവദിക്കുന്ന ഘട്ടങ്ങൾ (സബ്‌ടാസ്‌കുകൾ). കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളവരായിരിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന്, ഓരോ ചെയ്യേണ്ടവയിലും എത്ര ഘട്ടങ്ങളുണ്ടെന്നും (സബ്‌ടാസ്‌കുകൾ) ഇതുവരെ അവയിൽ എത്ര ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അത് പ്രദർശിപ്പിക്കുന്നു. ‘ചെയ്യേണ്ടത്’ സ്വയം പൂർത്തിയായതെന്നോ പൂർത്തിയാക്കാത്തതെന്നോ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ പോലും, ഘട്ടങ്ങൾ (സബ്‌ടാസ്‌കുകൾ) അവയുടെ പൂർത്തീക്കരണ നില നിലനിർത്തുന്നതാണ്.

അവസാന തീയതികളും ഓർമ്മക്കുറിപ്പുകളും സജ്ജമാക്കൂ

നിങ്ങൾ എവിടെയായിരുന്നാലും ‘ചെയ്യേണ്ടവ’ വേഗത്തിൽ ചേർക്കാനും ആസൂത്രണം ചെയ്യാനും ഷെഡ്യൂൾ ചെയ്യാനും കഴിയും. ശരിക്കും മറന്നുപോകരുതാത്ത പ്രധാനപ്പെട്ട ചെയ്യേണ്ടവയിൽ ഓർമ്മപ്പെടുത്തലും അവസാന തീയതികളും ചേർക്കാനാകും—ഞങ്ങൾ അവ ഓർമ്മിപ്പിക്കുന്നതാണ്. ഒപ്പം, നിങ്ങൾക്ക് പ്രതിദിന, പ്രതിവാര അല്ലെങ്കിൽ പ്രതിവർഷ അടിസ്ഥാനത്തിൽ നിർവ്വഹിക്കേണ്ട ‘ചെയ്യേണ്ടവ’ ഉണ്ടെങ്കിൽ, ഓരോ തവണയും നിങ്ങളെ ഓർമ്മിപ്പിക്കാൻ ആവർത്തിക്കുന്ന അവസാന തീയതികൾ സജ്ജീകരിക്കാവുന്നതാണ്.

നിങ്ങളുടെ ചുമതലകളിൽ കുറിപ്പുകൾ ചേർക്കൂ

ഓരോ ചെയ്യേണ്ടത് എന്നതിലും വിശദമായ കുറിപ്പുകൾ ചേർത്തുകൊണ്ട് നിങ്ങൾക്ക് To Do ഒരു കുറിപ്പെഴുതൽ ആപ്പായും ഉപയോഗിക്കാനാകും—വിലാസങ്ങൾ മുതൽ വായിക്കാൻ ആഗ്രഹിക്കുന്ന പുസ്‌തകത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രിയപ്പെട്ട കഫെക്കുള്ള വെബ്‌സൈറ്റും വരെ. കൂടുതൽ നേട്ടം കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, എല്ലാ ചുമതലകളും കുറിപ്പുകളും ഒരിടത്ത് ശേഖരിക്കാനാകും.

Outlook സംയോജനം

Outlook മെയിലുമായുള്ള സംയോജനത്തിലൂടെ, നിങ്ങൾക്ക് അതേ Microsoft അക്കൗണ്ട് ഉപയോഗിച്ച് Outlook ഡെസ്‌ക്‌ടോപ്പ് ക്ലയന്‍റിലോ Outlook.com-ലോ നിങ്ങളുടെ ചുമതലകൾ കാണാനാകും. എല്ലാ ചെയ്യേണ്ടവയും Exchange Online സെർവറുകളിൽ സംഭരിക്കപ്പെടുന്നതിനാൽ, അവ സ്വപ്രേരിതമായി Microsoft To Do, Outlook ചുമതലകളിൽ പ്രദർശിപ്പിക്കും.

ഓരോ പ്രഭാതത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്തിലെന്ന് പദ്ധതിയിടുക, ആ ദിവസത്തെ ഉൽപ്പാദനക്ഷമതയ്‌ക്ക് ഒരു ശക്തമായ ഉത്തേജനം നൽകുക. ഈ ലളിതമായ ചെയ്യേണ്ടത് ലിസ്റ്റ് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം. ഇതിൽ ഇച്ഛാനുസൃതമാക്കാവുന്ന തീമുകളും കുറിപ്പുകളും ഓർമ്മക്കുറിപ്പുകളും അവസാന തീയതികളും സമർത്ഥമായ നിർദ്ദേശങ്ങളും ഒന്നിലധികം ഉപകരങ്ങളിൽ ഉടനീളമുള്ള സമന്വയവും ഉൾപ്പെടുന്നു. ചുരുക്കത്തിൽ, നിങ്ങളുടെ ജീവിതം മാനേജ് ചെയ്‌ത് കൂടുതൽ സഫലമാക്കാൻ ആവശ്യമായവയെല്ലാം. നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങളോ വീട്ടുജോലികളോ പൂർത്തിയാക്കുന്നത് മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു. നിങ്ങളുടെ പ്രതിദിന ശേഖരം ചേർക്കാൻ ആവശ്യമായ ഒരു ചുമതലാ മാനേജുമെന്‍റ് ഉപകരണമാണിത്.

Microsoft To Do ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ, നിങ്ങൾ ഈ ഉപയോഗ നിബന്ധനകൾ അംഗീകരിക്കുന്നു: https://go.microsoft.com/fwlink/?linkid=842577
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഏപ്രി 28

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.7
347K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

ആപ്പ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ചില ബഗുകൾ പരിഹരിച്ചു.