വേഗതയേറിയതും ഉപയോഗിക്കാൻ എളുപ്പമുള്ളതും സുരക്ഷിതവുമായ വെബ് ബ്രൗസറാണ് Google Chrome. Android-നായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന Chrome, നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വാർത്തകളും പ്രിയപ്പെട്ട സൈറ്റുകൾ, ഡൗൺലോഡുകൾ എന്നിവയിലേക്കുള്ള ദ്രുത ലിങ്കുകളും Google തിരയൽ, ഉൾച്ചേർത്ത Google വിവർത്തനം എന്നിവയും നൽകുന്നു. എല്ലാ ഉപകരണങ്ങളിലുമുടനീളം നിങ്ങൾ ഇഷ്‌ടപ്പെടുന്ന അതേ Chrome വെബ് ബ്രൗസർ അനുഭവം ആസ്വദിക്കാൻ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ.
വേഗത്തിൽ ബ്രൗസ് ചെയ്യൂ, കുറച്ച് ടൈപ്പ് ചെയ്യൂ. നിങ്ങൾ ടൈപ്പ് ചെയ്യുന്ന മുറയ്‌ക്ക് തൽക്ഷണം ദൃശ്യമാവുന്ന വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക, മുമ്പ് സന്ദർശിച്ച വെബ് പേജുകൾ വേഗത്തിൽ ബ്രൗസ് ചെയ്യുക. സ്വയമേവയുള്ള പൂരിപ്പിക്കൽ ഉപയോഗിച്ച് ഫോമുകൾ വേഗത്തിൽ പൂരിപ്പിക്കുക.
അദൃശ്യ ബ്രൗസിംഗ്. നിങ്ങളുടെ ചരിത്രം സംരക്ഷിക്കാതെ തന്നെ ഇൻ്റർനെറ്റ് ബ്രൗസ് ചെയ്യാൻ അദൃശ്യ മോഡ് ഉപയോഗിക്കുക. നിങ്ങളുടെ ഉപകരണങ്ങളിലുടനീളം സ്വകാര്യമായി ബ്രൗസ് ചെയ്യുക.
ഉപകരണങ്ങളിലുടനീളം Chrome-നെ സമന്വയിപ്പിക്കുക. നിങ്ങൾ Chrome-ലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങളുടെ ബുക്ക്‌മാർക്കുകൾ, പാസ്‌വേഡുകൾ എന്നിവയും ക്രമീകരണവും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലുമുടനീളം സ്വയമേവ സമന്വയിക്കപ്പെടും. ഫോണിലോ ടാബ്‌ലെറ്റിലോ ലാപ്‌ടോപ്പിലോ നിന്ന് നിങ്ങളുടെ വിവരങ്ങളെല്ലാം തടസ്സമില്ലാതെ ആക്‌സസ് ചെയ്യാം.
നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട ഉള്ളടക്കവും ഒരു ടാപ്പ് അകലെ. വേഗതയേറിയ Google തിരയലിനായി മാത്രമല്ല നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട ഉള്ളടക്കവും ഒരു ടാപ്പ് അകലത്തിൽ ലഭിക്കത്തക്ക തരത്തിലാണ് Chrome രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ ടാബ് പേജിൽ നിന്ന് നേരിട്ട് പ്രിയപ്പെട്ട വാർത്താ സൈറ്റുകളോ സോഷ്യൽ മീഡിയയോ നിങ്ങൾക്ക് ടാപ്പ് ചെയ്യാവുന്നതാണ്. Chrome-ന് ഒട്ടുമിക്ക വെബ്‌പേജുകളിലും “തിരയാൻ ടാപ്പ് ചെയ്യുക” ഫീച്ചറുണ്ട്. നിങ്ങൾ ആസ്വദിച്ച് കൊണ്ടിരിക്കുന്ന പേജിൽ ആയിരിക്കെ തന്നെ, Google തിരയൽ ആരംഭിക്കാൻ ഏതെങ്കിലും പദത്തിലോ പദസഞ്ചയത്തിലോ നിങ്ങൾക്ക് ടാപ്പ് ചെയ്യാവുന്നതാണ്.
Google സുരക്ഷിത ബ്രൗസിംഗ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ പരിരക്ഷിക്കുക. Google സുരക്ഷിത ബ്രൗസിംഗ് Chrome-ൽ ഉൾച്ചേർത്തിരിക്കുന്നു. നിങ്ങൾ അപകടകരമായ സൈറ്റുകളിലേക്ക് നാവിഗേറ്റ് ചെയ്യാനോ അപകടകരമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ ശ്രമിക്കുമ്പോൾ മുന്നറിയിപ്പ് കാണിക്കുക വഴി നിങ്ങളുടെ ഫോണിനെ ഇത് സുരക്ഷിതമാക്കി നിലനിർത്തുന്നു.
വേഗത്തിൽ ഡൗൺലോഡ് ചെയ്യുക, ഓഫ്‌ലൈനായി വെബ് പേജുകളും വീഡിയോകളും കാണുക Chrome-ന് ഒരു സമർപ്പിത ഡൗൺലോഡ് ബട്ടണുണ്ട്, അതിനാൽ ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ വീഡിയോകളോ ചിത്രങ്ങളോ മുഴുവൻ വെബ്‌പേജുകളോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. Chrome-നുള്ളിൽ തന്നെ Chrome-ന് ഡൗൺലോഡുകൾക്കായുള്ള ഹോം ഉണ്ട്, ഡൗൺലോഡ് ചെയ്‌ത എല്ലാ ഉള്ളടക്കവും ഓഫ്‌ലൈനിൽ ആയിരിക്കുമ്പോൾ പോലും നിങ്ങൾക്ക് അവിടെ നിന്ന് ആക്‌സസ് ചെയ്യാം.
Google Voice തിരയൽ. നിങ്ങൾക്ക് സംസാരിക്കാവുന്ന ഒരു യഥാർത്ഥ വെബ് ബ്രൗസറാണ് Chrome നിങ്ങൾക്ക് നൽകുന്നത്. എവിടെയായിരുന്നാലും, ടൈപ്പ് ചെയ്യാതെയും കൈകൾ കൊണ്ട് ഒന്നും ചെയ്യാതെയും ഉത്തരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് ശബ്‌ദം ഉപയോഗിക്കാം. എവിടെ നിന്നും ഏതുസമയത്തും ശബ്‌ദം ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ നിങ്ങൾക്ക് ബ്രൗസ് ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമാവും.
Google വിവർത്തനം ഉൾച്ചേർത്തിരിക്കുന്നു: മുഴുവൻ വെബ് പേജുകളും വേഗത്തിൽ വിവർത്തനം ചെയ്യുക. ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഭാഷയിലേക്ക് വെബ് മുഴുവൻ വിവർത്തനം ചെയ്യാൻ Chrome-ൽ Google വിവർത്തനം ഉൾച്ചേർത്തിരിക്കുന്നു..
വ്യക്തിപരമാക്കിയ മികച്ച ശുപാർശകൾ. നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായൊരു അനുഭവമാണ് Chrome സൃഷ്‌ടിക്കുന്നത്. നിങ്ങളുടെ മുമ്പത്തെ ബ്രൗസിംഗ് ചരിത്രത്തെ അടിസ്ഥാനമാക്കി Chrome തിരഞ്ഞെടുത്തിട്ടുള്ള ലേഖനങ്ങൾ നിങ്ങൾക്ക് പുതിയ ടാബ് പേജിൽ കാണാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 7