Google കീബോർഡിനെ സംബന്ധിച്ച് നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാ കാര്യങ്ങളും Google ഓട്ടോമോട്ടീവ് കീബോർഡിലുണ്ട്: വേഗതയും വിശ്വാസ്യതയും വിരൽചലിത ടെെപ്പിംഗും വോയ്‌സ് ടെെപ്പിംഗും കെെയ്യെഴുത്തും മറ്റും
വോയ്‌സ് ടൈപ്പിംഗ് — എവിടെയായിരുന്നാലും എളുപ്പത്തിൽ ടെക്‌സ്‌റ്റ് പറഞ്ഞെഴുതിക്കൂ
വിരൽചലിത ടൈപ്പിംഗ് — അക്ഷരങ്ങളിലൂടെ വിരലോടിച്ച് അതിവേഗം ടെെപ്പ് ചെയ്യൂ
കയ്യെഴുത്ത് — അച്ചടി രൂപത്തിലും കൂട്ടക്ഷരത്തിലും എഴുതൂ
ഇനിപ്പറയുന്ന ഭാഷകളെ പിന്തുണയ്‌ക്കുന്നു:
അറബിക്, ചൈനീസ്, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇൻഡോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, നോര്‍വീജിയന്‍, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, റഷ്യൻ, സ്പാനിഷ്, സ്വീഡിഷ്, തായ്, ടർക്കിഷ്, ഉക്രേനിയൻ എന്നിവയും മറ്റനേകം ഭാഷകളും!
പ്രഫഷണൽ നുറുങ്ങുകൾ:
• കഴ്‌സർ ചലനം: കഴ്‌സർ നീക്കാൻ സ്‌പെയ്‌സ് ബാറിലുടനീളം വിരൽ സ്ലെെഡ് ചെയ്യുക
• ഒരു ഭാഷ ചേർക്കൽ:
1. ക്രമീകരണം → സിസ്റ്റം → ഭാഷകളും ഇൻപുട്ടും → കീബോർഡ് → Google Automotive കീബോർഡ് എന്നതിലേക്ക് പോകുക
2. ചേർക്കാൻ ഒരു ഭാഷ തിരഞ്ഞെടുക്കുക. കീബോർഡിൽ ഒരു ഗ്ലോബ് ഐക്കൺ ദൃശ്യമാകും
• ഭാഷകൾ മാറ്റൽ: പ്രവർത്തനക്ഷമമാക്കിയ ഭാഷകൾ തമ്മിൽ മാറ്റാൻ ഗ്ലോബ് ഐക്കണിൽ ടാപ്പ് ചെയ്യുക
• എല്ലാ ഭാഷകളും കാണൽ കീബോർഡിൽ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള എല്ലാ ഭാഷകളുടെയും ഒരു ലിസ്റ്റ് കാണുന്നതിന് ഗ്ലോബ് ഐക്കൺ ദീർഘനേരം അമർത്തുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഒക്ടോ 21